സെവാഗ്, മോഹന്‍ലാല്‍, അക്ഷയ് കുമാര്‍; 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രമുഖരെ അണിനിരത്താന്‍ ബി.ജെ.പി 

2019 ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കലാ-കായിക രംഗത്ത് നിന്നും പ്രമുഖരെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള സാധ്യത പരിശോധിച്ച് ബി.ജെ.പി. 

Update: 2018-09-16 05:15 GMT
Advertising

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കലാ-കായിക-സാംസ്കാരിക രംഗത്ത് നിന്നും പ്രമുഖരെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള സാധ്യത പരിശോധിച്ച് ബി.ജെ.പി. ഇത്തരത്തില്‍ മോഹന്‍ലാലിന്റെ പേര് നേരത്തെ സജീവമായിരുന്നു. ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാര്‍, മാധുരി ദീക്ഷിത്ത്, മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. പേര് വെളിപ്പെടുത്താല്‍ താല്‍പര്യപ്പെടാത്ത ഒരു നേതാവിനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിനിമാ-കായിക-കലാ-സാംസ്‌കാരിക മേഖലയില്‍നിന്നുള്ള എഴുപതോളം പ്രമുഖരെ സ്ഥാനാര്‍ഥികളാക്കാനാണ് ആലോചിക്കുന്നത്. ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാറിനെ കൂടാതെ മാധുരി ദീക്ഷിത്, സണ്ണി ഡിയോള്‍ എന്നിവരുടെ പേരും പരിഗണനയിലുണ്ട്. തിരുവനന്തപുരത്തുനിന്ന് മോഹന്‍ലാല്‍, ന്യൂഡല്‍ഹിയില്‍നിന്ന് അക്ഷയ് കുമാര്‍, മുംബൈയില്‍നിന്ന് മാധുരി ദീക്ഷിത്, ഗുര്‍ദാസ്പുറില്‍നിന്ന് സണ്ണി ഡിയോള്‍ എന്നിവരെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകളോട് ഇതുവരെ ആരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മോഹന്‍ലാലിനെ തിരുവനന്തപുരത്ത് നിന്ന് മത്സരിപ്പിക്കാന്‍ ബി.ജെ.പി താല്‍പര്യപ്പെടുന്നുവെന്ന വാര്‍ത്ത അടുത്തിടെ ഒരു ദേശീയ ചാനല്‍ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ ചെയ്യുന്ന ജോലിയിലാണ് തന്റെ ശ്രദ്ധ എന്നായിരുന്നു ഇതു സംബന്ധിച്ച വാര്‍ത്തയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

Tags:    

Similar News