പെട്രോള്‍ വില കൂട്ടുന്നതിനെ കുറിച്ച് ചോദിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ബി.ജെ.പിക്കാരുടെ ക്രൂരമര്‍ദനം
ദേഷ്യം വന്നാല്‍ പിടിച്ചാല്‍ കിട്ടില്ലെന്ന് പറയുന്നതു പോലെയായിരിക്കും പിന്നെ ബി.ജെ.പി പ്രവര്‍ത്തകര്‍. എങ്ങനെയായിരിക്കും അവര്‍ പ്രതികരിക്കുകയെന്ന് ഊഹിക്കാന്‍ കഴിഞ്ഞേക്കില്ല.
രാജ്യത്ത് ഇന്ധനവില റോക്കറ്റ് വേഗത്തിലാണ് ദിനേന വര്‍ധിക്കുന്നത്. പെട്രോള്‍ വിലയെ കുറിച്ച് ചോദിച്ചാല്‍ ഇപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കലിയിളകും. ദേഷ്യം വന്നാല്‍ പിടിച്ചാല്‍ കിട്ടില്ലെന്ന് പറയുന്നതു പോലെയായിരിക്കും പിന്നെ ബി.ജെ.പി പ്രവര്‍ത്തകര്‍. എങ്ങനെയായിരിക്കും അവര്‍ പ്രതികരിക്കുകയെന്ന് ഊഹിക്കാന്‍ കഴിഞ്ഞേക്കില്ല.
തമിഴ്‍നാട്ടിലാണ് ഇന്ധനവിലയെ കുറിച്ച് ബി .ജെ.പി സംസ്ഥാന പ്രസിഡന്റിനോട് ചോദിച്ച ഓട്ടോ ഡ്രൈവര്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനമേല്‍ക്കേണ്ടിവന്നത്. സെയ്ദാപേട്ടില്‍ ബി.ജെ.പി പ്രസിഡന്റ് തമിഴ്‍സെല്‍വി സൌന്ദരരാജന്‍ മാധ്യമങ്ങളോട് വിവിധ വിഷയത്തില്‍ സംവദിക്കുന്നതിനിടെയാണ് ഇടയില്‍ കയറി പെട്രോള്‍ വിലയെ കുറിച്ച് ഒരു ഓട്ടോ ഡ്രൈവര്‍ തന്റെ ചോദ്യം ചോദിച്ചത്. തമിഴ്‍സെല്‍വി ആദ്യം ചോദ്യം അവഗണിച്ചെങ്കിലും ഓട്ടോ ഡ്രൈവര്‍ വിടാന്‍ തയാറായിരുന്നില്ല. ചോദ്യം വീണ്ടും ആവര്‍ത്തിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ചോദ്യത്തില്‍ തമിഴ്‍സെല്‍വി അസ്വസ്ഥയായതോടെ സമീപത്ത് ഉണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ ഓട്ടോ ഡ്രൈവറെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോകുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഇത് കണ്ടില്ലെന്ന് നടിച്ച് ചെറുചിരിയോടെയാണ് പിന്നീട് തമിഴ്‍സെല്‍വി മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നത്. ഓട്ടോ ഡ്രൈവറെ മര്‍ദിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ തടയാന്‍ ഒരിക്കല്‍ പോലും ഇവര്‍ തയാറായില്ല.