മോദി സര്‍ക്കാരിന്റെ അഴിമതികള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന്റെ A to Z കാമ്പയിന്‍
മോദിയുടെയും സര്‍ക്കാരിന്റെയും അഴിമതികളും കുഭകോണങ്ങളും എന്ന പേരില്‍ കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദനയാണ് ട്വിറ്ററില്‍ പോസ്റ്റര്‍ പങ്കുവെച്ചത്.
റഫാല്‍ ഇടപാട് വിവാദം പുകയുന്നതിനിടെ മോദി സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ വിശദമാക്കി കോണ്‍ഗ്രസിന്റെ കാമ്പയിന്‍. ഇംഗ്ലീഷ് അക്ഷരമാലയിലെ എ മുതല്‍ ഇസെഡ് വരെ അക്ഷരമാലാ ക്രമത്തിലാണ് അഴിമതി ചൂണ്ടിക്കാട്ടിയത്. മോദിയുടെയും സര്‍ക്കാരിന്റെയും അഴിമതികളും കുഭകോണങ്ങളും എന്ന പേരില്‍ കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദനയാണ് ട്വിറ്ററില്‍ പോസ്റ്റര്‍ പങ്കുവെച്ചത്.
പ്രധാനപ്പെട്ട 26 അഴിമതി ആരോപണങ്ങളാണ് പോസ്റ്ററിലുള്ളത്. വ്യവസായി ഗൌതം അദാനിക്കെതിരായ ആരോപണത്തില്‍ തുടങ്ങി സ്മൃതി ഇറാനിക്കെതിരായ ആരോപണത്തിലാണ് പോസ്റ്റര്‍ അവസാനിക്കുന്നത്. ആനന്ദി ബെന്‍ പട്ടേല്‍, ശിവരാജ് സിങ് ചൌഹാന്‍, പ്രകാശ് ജാവ്ദേക്കര്‍, ജെയ് ഷാ, ലളിത് മോദി, നീരവ് മോദി, ബി.എസ് യെദ്യൂരപ്പ എന്നിങ്ങനെ നിരവധി പേര്‍ക്കെതിരായ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
റഫാല്‍ തുടക്കം മാത്രമാണെന്നും വരും മാസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടാകുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് മോദി സര്‍ക്കാരിനെതിരെ ഇതുവരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി ബി.ജെ.പി കാമ്പയിന്‍ തുടങ്ങിയത്.