ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാക് ഹെലികോപ്റ്റര്‍; സൈന്യം വെടിവെച്ചു
രാജ്യം മിന്നലാക്രമണത്തിന്‍റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പാകിസ്താനില്‍ നിന്ന് ഹെലികോപ്റ്റര്‍ നിയന്ത്രണ രേഖ ലംഘിക്കുന്നത്.
Update: 2018-09-30 11:31 GMT
പാകിസ്താനില്‍ നിന്നുള്ള ഹെലികോപ്റ്റര്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ച് സഞ്ചരിച്ചു. പൂഞ്ച് സെക്ടറിലെ ഗുല്‍പൂറിലൂടെ മൂന്ന് മിനിറ്റോളമാണ് ഹെലികോപ്റ്റര്‍ സഞ്ചരിച്ചത്. ഹെലികോപ്റ്ററിന് നേരെ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തു. രാജ്യം മിന്നലാക്രമണത്തിന്‍റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പാകിസ്താനില്‍ നിന്ന് ഹെലികോപ്റ്റര്‍ നിയന്ത്രണ രേഖ ലംഘിക്കുന്നത്. ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെ കേന്ദ്രമന്ത്രി സുഷമ സ്വരാജ് കടന്നാക്രമിച്ചതിന് പിന്നാലെയാണ് പാക് ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചത്. സ്ഥിരം നുഴഞ്ഞുകയറ്റം നടക്കുന്ന മേഖലയിലാണ് ഹെലികോപ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.