മോദിക്ക് കൊറിയയുടെ സിയോള്‍ സമാധാന പുരസ്കാരം
1990 മുതല്‍ കൊറിയയില്‍ നല്‍കിവരുന്ന പുരസ്കാരമാണ് സിയോള്‍. ഈ പുരസ്‌കാരത്തിനര്‍ഹനാകുന്ന പതിനാലാമനാണ് മോദി.
ഈ വര്‍ഷത്തെ സിയോള്‍ സമാധാന പുരസ്കാരത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ഹനയായി. 1990 മുതല്‍ കൊറിയയില്‍ നല്‍കിവരുന്ന പുരസ്കാരമാണ് സിയോള്‍. ഈ പുരസ്‌കാരത്തിനര്‍ഹനാകുന്ന പതിനാലാമനാണ് മോദി. അന്താരാഷ്ട്ര സഹകരണത്തിനായും സാമ്പത്തിക ഭദ്രതയ്ക്കും വേണ്ടി ആഗോളതലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത്.
അഴിമതി ഉന്മൂലനം, മാനുഷിക വികസനം, സാമ്പത്തിക വളര്‍ച്ച എന്നിവയിലൂടെ ഇന്ത്യയുടെ പുരോഗതിക്ക് മോദി ആക്കം കൂട്ടിയെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. കൂടാതെ നോട്ട് നിരോധനത്തെയും കമ്മിറ്റി അഭിനന്ദിച്ചു. ധനികരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം കുറക്കുന്നതിനും മോദിക്ക് കഴിഞ്ഞെന്നാണ് വിദേശകാര്യം മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.
കൊറിയയുമായുള്ള ബന്ധം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് മോദിയെ അവാര്‍ഡ് തേടിയെത്തിയിരിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കും സൗകര്യപ്രദമായ ദിവസം കണ്ടെത്തി അവാര്‍ഡ് സമ്മാനിക്കുമെന്ന് മോദി അറിയിച്ചു. ലോകമെമ്പാടും നിന്നുമുള്ള നൂറ് കണക്കിന് നോമിനേഷനുകളില്‍ നിന്നാണ് മോദിയെ തെരഞ്ഞെടുത്തത്. മുന്‍ ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ എന്നിവരാണ് സിയോള്‍ പുരസ്കാരം ലഭിച്ചിട്ടുള്ള മറ്റ് പ്രമുഖര്‍.