“ഞാന്‍ പാവപ്പെട്ടവരുടെ കാര്യം ചോദിക്കുമ്പോള്‍ അവര്‍ അമ്പലങ്ങളെ കുറിച്ചാണ് പറയുന്നത്”

ഉത്തര്‍ പ്രദേശില്‍ യോഗി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രിസഭാംഗവും സഖ്യകക്ഷി നേതാവുമായ ഓംപ്രകാശ് രാജ്ഭര്‍.

Update: 2018-10-28 06:08 GMT
Advertising

ഉത്തര്‍ പ്രദേശില്‍ യോഗി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രിസഭാംഗവും സഖ്യകക്ഷി നേതാവുമായ ഓംപ്രകാശ് രാജ്ഭര്‍. സര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചുവിടാനായി അയോധ്യ തര്‍ക്കം ഉയര്‍ത്തിക്കൊണ്ടുവരികയാണെന്ന് മന്ത്രി രാജ്ഭര്‍ വിമര്‍ശിച്ചു‍‍. താന്‍ പാവപ്പെട്ടവരുടെ അവകാശങ്ങളെ കുറിച്ച് പറയുമ്പോഴെല്ലാം അവര്‍ അമ്പലങ്ങളെ കുറിച്ചും പള്ളികളെ കുറിച്ചും ഹിന്ദുക്കളെ കുറിച്ചും മുസ്‍‍ലിംകളെ കുറിച്ചുമാണ് സംസാരിക്കുക. സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവാണ് രാജ്ഭര്‍.

"ഞാന്‍ അധികാരം നുണയാനല്ല മന്ത്രിയായത്. പാവപ്പെട്ടവര്‍ക്കായി പോരാടാനാണ്. ഞാനത് ചെയ്യണോ അതോ ബി.ജെ.പിയുടെ അടിമയാകണോ? അവര്‍ ഞങ്ങളെ പാര്‍ട്ടി ഓഫീസ് നിര്‍മിക്കാന്‍ പോലും അനുവദിച്ചിട്ടില്ല", ഒരു പൊതുയോഗത്തില്‍ രാജ്ഭര്‍ പറഞ്ഞു.

നേരത്തെയും യോഗി സര്‍ക്കാരിനെതിരെ രാജ്ഭര്‍ രംഗത്തെത്തിയിരുന്നു. പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പാക്കിയില്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തിരിച്ചടി നേരിടുമെന്നായിരുന്നു രാജ്ഭറിന്‍റെ മുന്നറിയിപ്പ്.

Tags:    

Similar News