ശബരിമല വിഷയം സ്വകാര്യ വിശ്വാസത്തിന്റെ ഭാഗം മാത്രം; കോടതിയെ കുറ്റപ്പെടുത്താനാവില്ലെന്നും ഉമാഭാരതി

Update: 2018-11-01 06:33 GMT
Advertising

ശബരിമലയിലെ യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ കുറ്റം പറയാനാകില്ലെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. വിഷയം കോടതി പരിഗണിച്ചത് പരാതി എത്തിയത് കൊണ്ടാണെന്നും ഇതിൽ തെറ്റായി ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

സ്ത്രീ പ്രവേശനം സ്വകാര്യ വിശ്വാസത്തിന്റെ ഭാഗം മാത്രമാണ്. എപ്പോള്‍ അമ്പലത്തിൽ പോകണമെന്ന് സ്ത്രീകൾക്ക് അറിയാമെന്നും ഒരു ദേശിയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഉമാഭാരതി വ്യക്തമാക്കി.

ബി.ജെ.പിയുടെ ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായി ദേശീയ അദ്ധ്യക്ഷന്‍ പറഞ്ഞ നിലപാടിന് വിരുദ്ധമാണ് ഉമാഭാരതിയുടെ വാക്കുകള്‍. നടപ്പിലാക്കാനാകുന്ന വിധികളേ കോടതികള്‍ പുറപ്പെടുവിക്കാവൂ എന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം കണ്ണൂരില്‍ പറഞ്ഞിരുന്നു.

Tags:    

Similar News