തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റണം: പ്രധാനമന്ത്രിക്ക് മിസോറാം മുഖ്യമന്ത്രിയുടെ കത്ത്
മിസോറാം തെരഞ്ഞെടുപ്പ് കമ്മീഷണറായ എസ്.ബി ശശാങ്കിനെ മാറ്റാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രി ലാല്‍ തന്‍ഹൌളയുടെ നിലപാട്
മിസോറാമില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രിയുടെ കത്ത്. ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷണറില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി ലാല്‍ തന്‍ഹൌള കത്ത് നല്‍കിയത്. എന്നാല്‍ തന്‍റെ ഉത്തരവാദിത്വമാണ് നിറവേറ്റുന്നത് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.ബി ശശാങ്ക് പ്രതികരിച്ചു.
മിസോറാം തെരഞ്ഞെടുപ്പ് കമ്മീഷണറായ എസ്.ബി ശശാങ്കിനെ മാറ്റാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രി ലാല്‍ തന്‍ഹൌളയുടെ നിലപാട്. നവംബര്‍ 28 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ശശാങ്കിന്‍റെ മേല്‍നോട്ടത്തില്‍ നന്നായി നടക്കില്ലെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നേരത്തെ മാറ്റിയിരുന്നു. എസ്.ബി ശശാങ്കിന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ നടപടി. ശശാങ്കിന് പകരം ഒരാളെ നിയോഗിക്കുന്നത് വരെ അഡീഷണല്‍ ചീഫ് ഇലക്ട്രല്‍ ഓഫീസറെ ആ സ്ഥാനത്തേക്ക് നിയോഗിക്കണമെന്നും ലാല്‍ തന്‍ഹൌള ആവശ്യപ്പെട്ടു.
ये à¤à¥€ पà¥�ें- മിസോറാം തെരഞ്ഞടുപ്പ്; കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
ये à¤à¥€ पà¥�ें- കുമ്മനം മിസോറാം ഗവര്‍ണര്‍
എന്നാല്‍ തന്‍റെ ഉത്തരവാദിത്വമേ നിര്‍വഹിക്കുന്നുള്ളുവെന്നും ആരുടെയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്ന നിലയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ വിവരങ്ങള്‍ ധരിപ്പിക്കുന്നത് തന്‍റെ ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശശാങ്കിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ജി.ഒ കമ്മിറ്റികള്‍ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഓഫീസിന് മുന്നില്‍ ഇന്ന് ധര്‍ണ സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.