അയോധ്യയില്‍ രാമ പ്രതിമ നിര്‍മ്മാണം ഊര്‍ജിതമാക്കി യോഗി സര്‍ക്കാര്‍

രണ്ട് പ്രദേശങ്ങള്‍ ഇതിനായി പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അയോധ്യയിലെ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു യോഗിയുടെ പ്രഖ്യാപനം.

Update: 2018-11-07 08:24 GMT
Advertising

അയോധ്യയില്‍ രാമ പ്രതിമ നിര്‍മ്മാണ നീക്കം ഊര്‍ജിതമാക്കി യോഗി സര്‍ക്കാര്‍. ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. രണ്ട് പ്രദേശങ്ങള്‍ ഇതിനായി പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അയോധ്യയിലെ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു യോഗിയുടെ പ്രഖ്യാപനം.

തര്‍ക്ക ഭൂമിക്ക് സമീപമുള്ള താല്‍ക്കാലിക പ്രതിഷ്ഠയായ രാംലല്ല, ഹനുമാന്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദീപാവലി ദിനം ആരംഭിച്ചത്. തുടര്‍ന്നായിരുന്നു രാമ പ്രതിമ നിര്‍മ്മാണം സംബന്ധിച്ച പ്രഖ്യാപനം. സരയൂ നദീ തീരത്ത് 151 മീറ്റര്‍ ഉയരമുള്ള രാമ പ്രതിമ സ്ഥാപിക്കാനാണ് യോഗി സര്‍ക്കാര്‍ നീക്കം സജീവമാക്കിയിരിക്കുന്നത്. ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. രണ്ട് പ്രദേശങ്ങള്‍ ഇതിനായി പരിഗണനയിലുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

അയോധ്യ വിഷയത്തില്‍ മുതിര്‍ന്ന സന്യാസിമാരുമായി യോഗി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ അയോധ്യയുടെ വികസനത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയും ഫൈസാബാദ് ജില്ലയെ അയോധ്യ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തിരുന്നു.

Tags:    

Similar News