നിയമം വ്യാഖ്യാനിക്കുന്നവര്‍ രാജ്യത്തിന്റെ വൈവിധ്യത്തെ വിസ്മരിക്കരുതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

സുപ്രിം കോടതി ബാര്‍ അസോസിയേഷന്റെ യാത്രയപ്പ് ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

Update: 2018-11-30 01:45 GMT
Advertising

നിയമം വ്യാഖ്യാനിക്കുന്നവര്‍ രാജ്യത്തിന്റെ വൈവിധ്യത്തെ വിസ്മരിക്കരുതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. സുപ്രിം കോടതി ബാര്‍ അസോസിയേഷന്റെ യാത്രയപ്പ് ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഏത് പ്രശ്നങ്ങള്‍ക്കും ഉത്തരവുമായി നില്‍ക്കുന്ന മികച്ച ജഡ്ജിയാണ് കുര്യന്‍ ജോസഫെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് പറഞ്ഞു.

പരമോന്ന കോടതിയില്‍ അഞ്ചര കൊല്ലത്തെ സേവനത്തിന് ശേഷമാണ് മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫ് വിരമിക്കുന്നത്. നാനാ വൈവിധങ്ങളുള്ള രാജ്യത്തെ ഒന്നിപ്പിച്ച് നിര്‍ത്തുന്നത് ഭരണഘടനാണെന്ന് യാത്രയപ്പ് ചടങ്ങില്‍ അദേദഹം ചുണ്ടിക്കാട്ടി. മതം , വസ്ത്രം, ഭാഷ ജീവിത രീതി തുടങ്ങി വിവിധ കാര്യങ്ങിലുള്ള ഈ വൈവിധ്യം ഭരണഘടനയെ വ്യാഖ്യാനിക്കുന്നവര്‍ അവിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിധി രാജ്യത്ത് വലിയ ചര്‍ച്ചക്കും പ്രതിഷേധത്തിനും വഴിവച്ച സാഹചര്യത്തില്‍ കൂടിയാണ് കുര്യന്‍ ജോസഫിന്റെ ഈ ശ്രദ്ധ്യ പരമാര്‍ശം, സാധാരണക്കാരന്റെ അക്രമത്തെക്കാൾ നിയമമറിയുന്നവന്റെ മൗനമാണ് അപകടകരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.. മികച്ച ജഡ്ജിയാണ് പടിയിറങ്ങുന്നതെന്നും ചീഫ് ജസ്റ്റിസ് രജ്ഞന്‌ ഗഗോയ് ചൂണ്ടിക്കാട്ടി. മാനുഷികതയാണ് ജസ്റ്റിസ് കുര്യൻ ജോസഫിന്റെ വിധികളുടെ പ്രത്യേകതയെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു.

ये भी पà¥�ें- ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇന്ന് വിരമിക്കും; പടിയിറങ്ങുന്നത് 1034 വിധികള്‍ പറഞ്ഞ മലയാളി ജഡ്ജി

Tags:    

Similar News