തെലങ്കാന തെരഞ്ഞെടുപ്പിലെ ചൂടുള്ള വിഷയമായി ജലക്ഷാമം

ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും നിരവധി ബൃഹദ് പദ്ധതികള്‍ പ്രഖ്യാപിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. 

Update: 2018-12-03 02:21 GMT
Advertising

തെലങ്കാനയിലെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തെ ചൂടുള്ള വിഷയമാണ് ജലക്ഷാമം. ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും നിരവധി ബൃഹദ് പദ്ധതികള്‍ പ്രഖ്യാപിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, പദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുക്കുന്നതിനെച്ചൊല്ലിയും ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.

Full View

സിദ്ദിപ്പേട്ട് ജില്ലയിലെ വെമുലഘട്ടില്‍ നിർമാണം പുരോഗമിക്കുന്ന മല്ലണ സാഗര്‍ അണക്കെട്ട്. ഗോദാവരി നദിയിലെ വെള്ളം ശേഖരിച്ച് കനാല്‍ വഴിയും ഭീമന്‍ പൈപ്പുകള്‍ വഴിയും വിവിധ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതാണ് പദ്ധതി. പക്ഷെ കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും വെള്ളത്തില്‍ മുക്കിയാണ് പദ്ധതി നിലവില്‍ വരാന്‍ പോകുന്നത്. ഏക്കറൊന്നിന് അഞ്ച് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി കർഷകർക്ക് കിട്ടിയത്. ഭൂമി വിലയാകട്ടെ 40 ലക്ഷവും. സമരവും കേസും ഒരു വശത്തും നിര്‍മാണപ്രവർത്തനം മറുവശത്തും പുരോഗമിക്കുന്നു.

അണക്കെട്ട് വന്നാല്‍ ആദ്യം വെള്ളമെത്തുക മുഖ്യമന്ത്രി ചന്ദ്രേശേഖര റാവുവിന്റെ ഗ്രാമത്തിലേക്കാണ്, അദ്ദേഹത്തിന്റെ നാനൂറോളം ഏക്കര്‍ പാടങ്ങളിലേക്കാണ്. അതേസമയം, ശുദ്ധീകരിച്ച കുടിവെള്ളം പൈപ്പു വഴി എല്ലാ വീടുകളിലുമെത്തിക്കുന്ന മിഷന് ഭഗീരഥ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായ നൂറു കണക്കിന് ശുദ്ധീകരണ പ്ലാന്റുകളും ടാങ്കുകളും ഗ്രാമങ്ങളിലുടനീളം കാണാം.

Tags:    

Similar News