അലോക് വര്‍മയെ അര്‍ധരാത്രി മാറ്റിയതെന്തിന്?

അന്വേഷണ ഏജന്‍സിയുടെ മുതിര്‍ന്ന രണ്ട് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കലഹം പരിഹരിക്കാന്‍ കേന്ദ്ര ഇടപെടല്‍ അത്യാവശ്യമായി വന്നുവെന്നും കേന്ദ്ര സര്‍ക്കാറിന്റെ അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍

Update: 2018-12-07 02:41 GMT
Advertising

അലോക് വര്‍മയേയും രാഗേഷ് അസ്താനയേയും അവധിയില്‍ പ്രവേശിപ്പിക്കാന്‍ എന്തിന് അര്‍ധ രാത്രി തിരക്കിട്ട് നടപടിയെടുത്തുവെന്ന് സുപ്രീംകോടതി. ജൂലൈ മുതല്‍ അലോക് വര്‍മ്മയും രാഗേഷ് അസ്താനയുമായുള്ള പോര് സഹിക്കുകയാണ്. എന്നിട്ടും സെലക്ഷന്‍ കമ്മിറ്റിയുമായി പോലും ആലോചിക്കാതെ അര്‍ധ രാത്രി ഇത്തരത്തില്‍ തിരക്കിട്ട് നടപടിയെടുക്കാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കേന്ദ്ര സര്‍ക്കാറിനോടും കേന്ദ്ര വിജിലന്‍സ് കമീഷനോടും ചോദിച്ചു.

അസാധാരണ സാഹചര്യത്തില്‍ അസാധാരണ പ്രതിവിധി ആവശ്യമാണെന്ന് വിജിലന്‍സ് മറുപടി നല്‍കി. നടപടിയെടുത്തില്ലെങ്കില്‍ കേന്ദ്ര വിജിലന്‍സ് കമീഷന്‍ പല്ലില്ലാത്തതായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ (സി.ബി.ഐ) ഉന്നത സ്ഥാനത്തിരുന്ന് സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും പൂച്ചകളെ പോലെ കടികൂടുകയാണെന്നും ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ സുപ്രധാന അന്വേഷണ ഏജന്‍സിയുടെ മുതിര്‍ന്ന രണ്ട് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കലഹം പരിഹരിക്കാന്‍ കേന്ദ്ര ഇടപെടല്‍ അത്യാവശ്യമായി വന്നുവെന്നും കേന്ദ്ര സര്‍ക്കാറിന്റെ അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ ബുധനാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

Tags:    

Similar News