ജോലി ലഭിക്കാൻ തൊഴിൽരഹിതനായ മകൻ അച്ഛനെ കൊന്നു
കുറ്റം സമ്മതിച്ച പ്രതി, ജോലി ലഭിക്കാനാണ് കൊല നടത്തിയതെന്നും പൊലീസിനോട് ഏറ്റുപറഞ്ഞു
Update: 2020-11-22 10:28 GMT
ജോലി ലഭിക്കുന്നതിനായി അച്ഛനെ കൊന്ന് തൊഴില്‍രഹിതനായ മകന്‍. ജാര്‍ഖണ്ഡിലാണ് അച്ഛനെ കഴുത്തറുത്ത് കൊന്ന് തൊഴില്‍ നേടാന്‍ മകന്‍ ശ്രമിച്ചത്.
സെന്‍ട്രല്‍ കോള്‍ ഫീല്‍ഡ്‌സ് ലിമിറ്റഡില്‍ (സി.സി.എല്‍) ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണ റാമിനാണ് ദുര്‍വിധിയുണ്ടായത്. ജോലിക്കാരനായിരിക്കെ മരച്ചാല്‍ ആശ്രിതര്‍ക്ക് തൊഴില്‍ നല്‍കുമെന്നുള്ളതായിരുന്നു കമ്പനിയുടെ നിയമം. കമ്പനിയില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കൃഷ്ണ റാമിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകന്‍ പിടിയിലായത്.
കുറ്റം സമ്മതിച്ച പ്രതി, ജോലി ലഭിക്കാനാണ് കൊല നടത്തിയതെന്നും പൊലീസിനോട് ഏറ്റുപറഞ്ഞു. കൊല ചെയ്യാനുപയോഗിച്ച കത്തിയും അന്വേഷണ സംഘം കണ്ടെടുത്തു.