രാജ്യസഭ ബാക്കിയുണ്ടെങ്കില്‍ ഇനിയും അംഗമായി എത്താന്‍ ശ്രമിക്കും- പിവി അബ്ദുല്‍ വഹാബ്

വയലാര്‍ രവി ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള മൂന്ന് അംഗങ്ങള്‍ക്ക് രാജ്യസഭ യാത്രയയപ്പ് നല്‍കി

Update: 2021-03-25 13:11 GMT
Advertising

വയലാര്‍ രവി ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള മൂന്ന് അംഗങ്ങള്‍ക്ക് രാജ്യസഭയുടെ യാത്രയയപ്പ്. മറുപടി പ്രസംഗത്തിനിടെ വയലാര്‍ രവി പലവട്ടം വിതുമ്പി. രാജ്യസഭ ഇനിയും നിലനില്‍ക്കുമെങ്കില്‍ എം.പിയായി വരാന്‍ ശ്രമിക്കുമെന്ന് പിവി അബ്ദുല്‍ വഹാബ് പറഞ്ഞു. കെകെ രാഗേഷാണ് കാലാവധി കഴിഞ്ഞ മൂന്നാമത്തെ അംഗം.

ഇടവേളകളോടെ രാജ്യസഭയില്‍ നാല് ടേം പൂര്‍ത്തിയാക്കിയാണ് വയലാര്‍ രവി മടങ്ങുന്നത്. ഇന്ദിരാഗാന്ധിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും നന്ദി പറഞ്ഞ് വാക്കുകള്‍ക്ക് വിരാമമിട്ടു. കാലാവധി പൂര്‍ത്തിയാക്കിയ പിവി അബ്ദുല്‍ വഹാബ്, വാജ്പേയ് അടക്കം മൂന്ന് പ്രധാനമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവം പങ്കിട്ടു.

Full View

ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം വെട്ടിക്കുറച്ചത് പരാമര്‍ശിച്ച വഹാബ് രാജ്യസഭ ബാക്കിയുണ്ടെങ്കില്‍ ഇനിയും അംഗമായി എത്താന്‍ ശ്രമിക്കുമെന്ന് അല്‍പം പരിഹാസത്തോടെ പറഞ്ഞു. രാജ്യസഭ ഇവിടെ തന്നെ ഉണ്ടാകുമെന്നും ദൈവം സഹായിച്ചാല്‍ താങ്കള്‍ക്ക് വീണ്ടുമെത്താമെന്നും ചെയര്‍മാന്‍ വെങ്കയ്യ നായിഡു വഹാബിന് മറുപടി നല്‍കി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News