ആകാശത്തു വച്ച് വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ

യാത്രക്കാരനെ വിമാന ജീവനക്കാരും മറ്റു യാത്രക്കാരും ചേർന്ന് വിമാനം ലാൻഡ് ചെയ്യുന്നത് വരെ തടഞ്ഞു വയ്ക്കുകയായിരുന്നു.

Update: 2021-03-28 08:35 GMT
ആകാശത്തു വച്ച് വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ
AddThis Website Tools
Advertising

ഡൽഹിയിൽ നിന്ന് വാരണാസിയിലേക്കുള്ള യാത്രയ്ക്കിടെ ആകാശത്തു വച്ച് വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ.

യാത്രക്കാരൻ വാതിൽ തുറക്കാൻ ശ്രമിക്കുന്നത് കണ്ട് വിമാന ജീവനക്കാർ തടയുകയായിരുന്നു. യാത്രക്കാരന് മാനസിക പ്രശ്‌നമുണ്ടെന്നാണ് പോലീസ് പറയുന്നത്.

വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ വിമാന ജീവനക്കാരും മറ്റു യാത്രക്കാരും ചേർന്ന് വിമാനം ലാൻഡ് ചെയ്യുന്നത് വരെ തടഞ്ഞു വയ്ക്കുകയായിരുന്നു.

വിമാനം നിലത്തിറങ്ങിയ ഉടൻ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. നിലവിൽ കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ കസ്റ്റഡിയിലാണ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News