കന്യാസ്ത്രീകൾക്കെതിരെ ട്രെയിനിൽ ആക്രമണം; അടിസ്ഥാനരഹിതമെന്ന് റെയിൽവേ മന്ത്രി

എ.ബി.വി.പി പ്രവർത്തകർ ആക്രമിച്ചു എന്നത് തെറ്റായ ആരോപണമാണെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

Update: 2021-03-29 05:58 GMT
Advertising

കന്യാസ്ത്രീകൾ ട്രെയിനിൽ വച്ച് ആക്രമിക്കപ്പെട്ടു എന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. സംഭവം വെറും ആരോപണം മാത്രമാണെന്ന് മന്ത്രി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ച് യാത്രക്കാർ ആരാണെന്ന് മനസിലാക്കി അവരെ യാത്ര ചെയ്യാൻ അനുവദിച്ചു. എ.ബി.വി.പി പ്രവർത്തകർ ആക്രമിച്ചു എന്നത് തെറ്റായ ആരോപണമാണെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

Full View

ആരെയും രാജ്യത്ത് നിന്ന് പുറത്താക്കാനല്ല ഇന്ത്യയിലെത്തിയ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണ് സി.എ.എ എന്നും മന്ത്രി പറഞ്ഞു.

ബി.ജെ.പി കേരളത്തിൽ അധികാരത്തിൽ എത്തിയാൽ രണ്ട് എഞ്ചിൻ ബലത്തിൽ വികസനം മുന്നോട്ട് പോകും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News