പരീക്ഷയെ ഭയപ്പെടരുത്: വിദ്യാർഥികളോട് പ്രധാനമന്ത്രി

'എല്ലാ വിഷയങ്ങളും ഒരു പോലെ ഇഷ്ടപ്പെട്ട് പഠിക്കണം. വിഷമമുള്ള വിഷയങ്ങളിൽ നിന്ന് ഒളിച്ചോടരുത്'

Update: 2021-04-08 01:52 GMT
Advertising

പരീക്ഷയെ ഒരിക്കലും ഭയപ്പെടരുതെന്ന് വിദ്യാർഥികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്താം ക്ലാസ്സ്‌, പ്ലസ് ടു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായുള്ള പരീക്ഷ പേ ചർച്ച എന്ന പരിപാടിയിൽ സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.

പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാർഥികളോടും അധ്യാപകരോടും പ്രധാനമന്ത്രി ഓൺലൈൻ വഴിയാണ് സംവദിച്ചത്. എല്ലാ വിഷയങ്ങളും ഒരു പോലെ ഇഷ്ടപ്പെട്ടു പഠിക്കണമെന്നും വിഷമമുള്ള വിഷയങ്ങളിൽ നിന്ന് ഒളിച്ചോടരുതെന്നും അദ്ദേഹം പറഞ്ഞു.

അധ്യാപകർ ഒരിക്കലും വിദ്യാർഥികളെ പരീക്ഷക്ക് സമ്മർദം ചെലുത്തരുത്. കുട്ടികൾ പരീക്ഷയെ ഭയക്കുന്നില്ല. അധ്യാപകരും രക്ഷിതാക്കളും കുട്ടികളിൽ സമ്മർദം ചെലുത്തുന്നത് കൊണ്ടാണ് അവർ ഭയപ്പെടുന്നത്. പല രക്ഷിതാക്കൾ‌ക്കും അവരുടെ മക്കളുടെ കഴിവുകൾ അറിയില്ല. അത്‌ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കണം. അവധിക്കാലങ്ങൾ നിങ്ങളുടെ കഴിവുകൾ വികസിപ്പിക്കാൻ ഉപയോഗിക്കണം, നിങ്ങൾക്ക് സന്തോഷം തരുന്ന കാര്യങ്ങൾ കുറിച്ച് വെക്കണം തുടങ്ങിയ ഉപദേശങ്ങളും പ്രധാനമന്ത്രി നൽകി.

Full View
Tags:    

Similar News