ആവശ്യമെങ്കില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും; മുന്നറിയിപ്പുമായി കര്‍ണാടക മുഖ്യമന്ത്രി 

രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പത്തു സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടക.

Update: 2021-04-12 11:05 GMT
Advertising

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പു നല്‍കി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ആളുകള്‍ സ്വയം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അല്ലെങ്കില്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളേണ്ടി വരും. ആവശ്യമെങ്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

എല്ലാവരും മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും കര്‍ശനമായി പാലിക്കണമെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും യെദ്യൂരപ്പ പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ അറിയിച്ചതായും യെദ്യൂരപ്പ വ്യക്തമാക്കി. കര്‍ണാടകയില്‍ ബാംഗ്ലൂര്‍, മൈസൂര്‍, മാംഗളൂര്‍, കല്‍ബുര്‍ഗി, ബിഡാര്‍, തുമഗുരു, ഉഡുപ്പി- മണിപാല്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 20 വരെ നൈറ്റ് കര്‍ഫ്യൂ നിലവിലുണ്ട്.

രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പത്തു സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടക. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഛത്തീസ്ഗഡ്, കേരളം, തമിഴ്നാട്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവയാണ് കോവിഡ് വ്യാപനം രൂക്ഷമാകുന്ന മറ്റു സംസ്ഥാനങ്ങള്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം പ്രതിദിന രോഗബാധയുടെ 83.02 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News