കൊച്ചുമകളെ ഡോക്ടറെ കാണിക്കാന്‍ വന്ന 70കാരിയെ ആശുപത്രിക്കുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്തു

പെണ്‍കുട്ടിക്ക് ചായ വാങ്ങാനായി തൊട്ടടുത്ത ചായക്കടയിലേക്ക് പോയതായിരുന്നു വൃദ്ധ

Update: 2021-04-30 09:00 GMT
By : Web Desk
Advertising

ഒഡീഷയില്‍ 70 കാരിക്ക് നേരെ ക്രൂര ബലാത്സംഗം. ദേങ്കനാല്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ബുധനാഴ്ച പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ക്രൂരമായ കൂട്ട ബലാത്സംഗം പുറത്തറിഞ്ഞത്.

മാതാപിതാക്കളില്ലാത്ത കൊച്ചുമകളെയും കൊണ്ട് ചികിത്സ തേടി ജില്ലാ ആശുപത്രിയിലെത്തിയതായിരുന്നു വൃദ്ധ. കഴിഞ്ഞ മൂന്നുദിവസമായി അസുഖബാധിതയായി ആശുപത്രിയില്‍ അഡ്മിറ്റാണ് പെണ്‍കുട്ടി. സഹായത്തിന് മറ്റാരുമില്ലാത്തതിനാല്‍ മുത്തശ്ശിയായിരുന്നു പെണ്‍കുട്ടിക്ക് ഒപ്പം നിന്നിരുന്നത്.

ചൊവ്വാഴ്ച വൈകിട്ട് പെണ്‍കുട്ടിക്ക് ചായ വാങ്ങാനായി തൊട്ടടുത്ത ചായക്കടയിലേക്ക് പോയതായിരുന്നു വൃദ്ധ. അവിടെ കൂടി നിന്ന് മൂന്നുനാല് ആളുകള്‍ ചേര്‍ന്ന് സമീപത്തായി പണിനടക്കുന്ന ആശുപത്രി കെട്ടിടത്തിന് ഉള്ളിലേക്ക് വൃദ്ധയെ വലിച്ച് കൊണ്ടുപോകുകയായും ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. അതിന് ശേഷം പ്രതികള്‍ വൃദ്ധയെ അവിടെ തന്നെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. മാരമായ മുറിവേറ്റ വൃദ്ധ പതിയെ വേച്ച് വേച്ച് എഴുന്നേറ്റ് വരികയും ആശുപത്രി ഗേറ്റിന് മുന്നില്‍ തളര്‍ന്നുവീഴുകയുമായിരുന്നു. ഉടനെ തന്നെ ആശുപത്രി അധികൃതര്‍ വിദഗ്ധ ചികിത്സ നല്‍കുകയായിരുന്നു.

ആശുപത്രിയിലെ കരാര്‍ ജീവനക്കാരനും ചായക്കട നടത്തിപ്പുകാരില്‍ ഒരാലും പ്രതികളാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പ്രതിയായ ആശുപത്രി ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.  

Tags:    

By - Web Desk

contributor

Similar News