പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസ് സംപ്രേഷണം ചെയ്തതിൽ ഖേദം പ്രകടിപ്പിച്ച് ഡൽഹി സർക്കാർ

ഓക്‌സിജൻ ഇല്ലാതെ ഡൽഹിയിലെ ആശുപത്രിയിൽ ഒരു രോഗി മരിക്കുമ്പോൾ ഞാൻ ആരോടാണ് സംസാരിക്കേണ്ടതെന്ന് ദയവായി പറയണം. ഞങ്ങൾക്ക് ആളുകളെ മരിക്കാൻ വിടാനാവില്ല - കെജ്‌രിവാൾ യോഗത്തിൽ ചോദിച്ചു

Update: 2021-04-23 09:51 GMT
Editor : ubaid | Byline : Web Desk
Advertising

കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലെ ച​ർ​ച്ച ടി​വി​യി​ലൂ​ടെ ത​ൽ​സ​മ​യം സംപ്ര​ക്ഷേ​പ​ണം ചെ​യ്തതില്‍ മാപ്പ് ചോദിച്ച് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓഫീസ്. വീഡിയോ കോൺഫറൻസ് സംപ്രേഷണം ചെയ്യരുതെന്ന് നിർദേശം ലഭിച്ചിരുന്നില്ലെന്നും രഹസ്യ സ്വാഭാവമുളള ഒന്നും ചർച്ചയിൽ ഉണ്ടായിരുന്നില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. കേന്ദ്രത്തിനുണ്ടായ അസൗകര്യത്തിന് ഖേദം പ്രകടിപ്പിക്കുന്നുവെന്നും കെജ്‍രിവാളിന്റെ ഓഫീസ് പറഞ്ഞു.  വീഡിയോ കോണ്‍ഫറന്‍സ് സംപ്ര​ക്ഷേ​പ​ണം ചെ​യ്ത  ന​ട​പ​ടി​ക്കെ​തി​രെ കേ​ന്ദ്രം രംഗത്ത് വന്നിരുന്നു. മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ കെജ്​രി​വാ​ൾ പ​ങ്കെ​ടു​ത്ത ഭാ​ഗ​മാ​ണ് ത​ൽ​സ​മ​യം പ്ര​ക്ഷേ​പ​ണം ചെ​യ്ത​ത്.

കെജ്​രി​വാ​ൾ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്നും നു​ണ​പ​ര​ത്തു​ക​യാ​ണെ​ന്നും കേ​ന്ദ്രം ആ​രോ​പി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ ഡ​ൽ​ഹി​യി​ൽ വ​ൻ ദു​ര​ന്തം ഉ​ണ്ടാ​കു​മെ​ന്ന് യോ​ഗ​ത്തി​ൽ കെജ്​രി​വാ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഓ​ക്സി​ജ​ൻ ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ന്നും അ​ദ്ദേ​ഹം യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യു​ള്ള ച​ർ​ച്ച സം​പ്രേ​ഷ​ണം ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ല. കെജ്​രി​വാ​ൾ സ്വ​യം താ​ഴു​ക​യാ​ണെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ ആരോപിച്ചു. കെജ്​രി​വാ​ൾ വാ​ക്സി​ൻ വി​ല സം​ബ​ന്ധി​ച്ച് നു​ണ​പ​ര​ത്തു​ക​യാ​ണ്. ക​ഴി​ഞ്ഞ യോ​ഗ​ത്തി​ൽ ക്ഷീ​ണ​ത്തോ​ടെ കോ​ട്ടു​വാ​യി​ടു​ക​യും ചി​രി​ക്കു​ക​യും ചെ​യ്ത ആ​ളാ​ണ് കെജ്​രി​വാ​ളെന്നും കേന്ദ്രം പരിഹസിച്ചു. ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ മ​റ്റ് മു​ഖ്യ​മ​ന്ത്രിമാ​ർ നി​ല​വി​ലെ സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്താ​ൻ എ​ന്ത് ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ കെജ്​രി​വാ​ളിന് അ​ദ്ദേ​ഹം ചെ​യ്ത​തി​നെ സം​ബ​ന്ധി​ച്ച് ഒ​ന്നും പ​റ​യാ​നി​ല്ലാ​യി​രു​ന്നെ​ന്നും കേ​ന്ദ്രം വിമര്‍ശിച്ചു. .

ഡൽഹിയിലെ ആശുപത്രികളിലേക്ക് ഓക്സിജൻ ലഭ്യമാക്കാൻ ആരോടാണ് ചോദിക്കേണ്ടതെന്ന് പറഞ്ഞ് തരൂ എന്നാണ് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് യോഗത്തില്‍ ചോദിച്ചത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കർശന നടപടിയെടുത്തില്ലെങ്കിൽ ഡൽഹിയിൽ ഒരു ദുരന്തം തന്നെ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡൽഹി നഗരത്തിലുടനീളം ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്ന് കെജ്‌രിവാൾ പ്രധാനമന്ത്രിയെ അറിയിച്ചു. ഡൽഹിയിൽ ഓക്സിജൻെറ വലിയ കുറവുണ്ട്. ഇവിടെ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന പ്ലാൻറ് ഇല്ലെങ്കിൽ ഡൽഹിയിലെ ആളുകൾക്ക് ഓക്സിജൻ ലഭിക്കില്ലേ? -കെജ്‌രിവാൾ യോഗത്തിൽ ചോദിച്ചു. ഓക്‌സിജൻ ഇല്ലാതെ ഡൽഹിയിലെ ആശുപത്രിയിൽ ഒരു രോഗി മരിക്കുമ്പോൾ ഞാൻ ആരോടാണ് സംസാരിക്കേണ്ടതെന്ന് ദയവായി പറയണം. ഞങ്ങൾക്ക് ആളുകളെ മരിക്കാൻ വിടാനാവില്ല. കർശന നടപടിയെടുക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. അല്ലാത്തപക്ഷം ഡൽഹിയിൽ ഒരു ദുരന്തമുണ്ടാകും. മുഖ്യമന്ത്രിയായിരുന്നിട്ടും എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. രാത്രി എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല -കെജ്‌രിവാൾ പറഞ്ഞു.

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News