റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ഇസ്രായേല്‍ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നോ?

സൗമ്യയുടെ പേര്‍ ഇസ്രായേൽ യുദ്ധവിമാനത്തിനിടുകയും തുടർന്ന് ആ വിമാനം പലസ്തീൻ ആർമി ചീഫിന്റെ വസതിയിൽ ബോംബ് ഇടാൻ ഉപയോഗിക്കുകയും ചെയ്തു" എന്ന അടിക്കുറിപ്പോടെയാണ് ചിലര്‍ ചിത്രം പങ്കിട്ടത്

Update: 2021-05-17 17:10 GMT
Editor : ubaid | By : Web Desk
Advertising

ഇസ്രായേലിന്റെ ഫലസ്​തീൻ ആക്രമണത്തെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ക്കിടെ കേരള സ്വദേശിയായ സൗമ്യ സന്തോഷ് 2021 മെയ് 12 ന് കൊല്ലപ്പെട്ടു. 5.30ന് ഇടുക്കി കീരിത്തോട്ടിലുള്ള ഭർത്താവ്​ സന്തോഷുമായി ഇസ്രായേലിലെ ഗാസ അഷ്ക്കലോണിലുള്ള വീട്ടിൽ നിന്നും ഫോണിൽ സംസാരിക്കുന്നതിനിടെ മിസൈൽ താമസസ്ഥലത്ത് പതിച്ചായിരുന്നു മരണം.

മേൽപ്പറഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, 'സൗമ്യ' എന്ന് പേരെഴുതിയ ഇസ്രയേല്‍ യുദ്ധവിമാനത്തിന്റെ ചിത്രം വൈറലായി. ഹമാസിനെ ആ യുദ്ധവിമാനത്തിലൂടെ ആക്രമിച്ച് ഇസ്രായേൽ സൗമ്യ സന്തോഷിന് ആദരാഞ്ജലി അർപ്പിച്ചുവെന്ന് നിരവധി പേര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. 


"ഇന്ത്യൻ മകളായ സൗമ്യയുടെ പേര്‍ ഇസ്രായേൽ യുദ്ധവിമാനത്തിനിടുകയും തുടർന്ന് ആ വിമാനം പലസ്തീൻ ആർമി ചീഫിന്റെ വസതിയിൽ ബോംബ് ഇടാൻ ഉപയോഗിക്കുകയും ചെയ്തു" എന്ന അടിക്കുറിപ്പോടെയാണ് ചിലര്‍ ചിത്രം പങ്കിട്ടത്.



എന്നാല്‍ യാഥാര്‍ഥ്യം മറ്റൊന്നായിരുന്നു. ചൈനീസ് സൈന്യം ഉപയോഗിക്കുന്ന J-10C എന്ന യുദ്ധവിമാനമായിരുന്നു അത്. ചൈനീസ് യുദ്ധവിമാനത്തില്‍ സൌമ്യയുടെ പേര്‍ ഫോട്ടോഷോപ്പിലൂടെ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ലിന്‍ സിയേയി എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ 2020, ഏപ്രില്‍ രണ്ടാം തീയതി പോസ്റ്റ് ചെയ്ത ചിത്രമാണ്. Gushiciku.cn. എന്ന വെബ്സൈറ്റിലും ചിത്രം കാണാം. 





Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News