ഡിസംബറോടെ രാജ്യത്തെ മുഴുവന്‍ പൗരൻമാർക്കും വാക്സിന്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി ശെഖാവത്ത്

വാക്സിനുകളുടെ ഉൽപാദനവും ലഭ്യതയും വർധിപ്പിക്കുന്നതിനായി ഞങ്ങൾ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്

Update: 2021-05-24 03:05 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോവിഡ് വാക്‌സിനുകളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ ഇന്ത്യ അതിവേഗം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ഡിസംബറോടെ രാജ്യത്തെ ഓരോ പൗരനും കുത്തിവെപ്പ് നൽകുമെന്നും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്ത് പറഞ്ഞു. വാക്സിനുകളുടെ ഉൽപാദനവും ലഭ്യതയും വർധിപ്പിക്കുന്നതിനായി ഞങ്ങൾ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്, ഡിസംബറോടെ ഓരോ ഇന്ത്യക്കാരനും വാക്സിനേഷൻ നൽകും ഇത് ഒരു വലിയ റെക്കോർഡായിരിക്കും, ശെഖാവത്ത് പറഞ്ഞു. വാക്‌സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളെ പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്നും ഗജേന്ദ്ര സിംഗ് കുറ്റപ്പെടുത്തി.

പ്രതിപക്ഷം നിക്ഷിപ്ത രാഷ്ട്രീയ താൽപര്യങ്ങളോടെ പ്രവർത്തിക്കുകയും രാജ്യത്തിന്‍റെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ അതേ വ്യക്തികൾ വാക്‌സിൻ ലഭിക്കാൻ ക്യൂവിലാണെന്നും ശെഖാവത്ത് പരിഹസിച്ചു. രാജ്യത്തിന്‍റെ സ്വന്തം പരിശ്രമം കൊണ്ടാണ് ഇതെല്ലാം സംഭവിക്കുക. ചരിത്രത്തിൽ ആദ്യമായാണ് ലോകത്തിലെ മറ്റ് രാജ്യങ്ങളോടൊപ്പം ഇന്ത്യ സ്വന്തമായി വാക്‌സിനുകൾ വികസിപ്പിക്കുന്നത്. നേരത്തെ, ഏതെങ്കിലും വാക്‌സിനുകൾ ഇന്ത്യയിൽ എത്താൻ വർഷങ്ങളെടുത്തിരുന്നു. ഗ്രാമപ്രദേശങ്ങളിൽ മെഡിക്കൽ, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ശെഖാവത്ത് ചൂണ്ടിക്കാട്ടി.

ഗ്രാമങ്ങളിലെ ഞങ്ങളുടെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകള്‍ (സിഎച്ച്സി) ശക്തിപ്പെടുത്തേണ്ടതുണ്ട്. സിഎച്ച്സികളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവിടെ ഡോക്ടർമാരുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനും ഞങ്ങൾ പ്രവർത്തിക്കേണ്ടതുണ്ട്..അദ്ദേഹം പറഞ്ഞു. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News