ദുരിതാശ്വാസ ക്യാമ്പില്‍ വിതരണത്തിനുള്ള സാധനങ്ങള്‍ മോഷ്ടിച്ചു; ബംഗാളില്‍ പ്രതിപക്ഷ നേതാവിനെതിരെ കേസ്

കേസ് തൃണമൂലിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ബി.ജെ.പി ആരോപിച്ചു

Update: 2021-06-07 13:26 GMT
Advertising

യാസ് ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്യാനുള്ള സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ ബംഗാളിലെ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിക്കെതിരെ പൊലീസ് കേസെടുത്തു. സുവേന്ദു അധികാരിയുടെ സഹോദരന്‍ സൗമേന്ദു അധികാരിയും സിവിക് ബോഡിയുടെ മുന്‍ അധ്യക്ഷനും മറ്റു രണ്ടുപേരും കേസില്‍ പ്രതികളാണ്.

മിഡ്‌നാപൂരിലെ കോണ്ടായ് മുന്‍സിപ്പാലിറ്റിയുടെ സ്റ്റോര്‍ റൂമില്‍ നിന്ന് രണ്ട് ലക്ഷം രൂപ വിലയുള്ള ടാര്‍പോളിന്‍ മോഷ്ടിച്ചെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. എഫ്.ഐ.ആറില്‍ പേര് പരാമര്‍ശിക്കുന്ന എല്ലാവര്‍ക്കുമെതിരെ ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരവും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വ്യക്തികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുവേന്ദു അധികാരിയുടെയും സഹോദരന്‍ സൗമേന്ദു അധികാരിയുടെയും നിര്‍ദേശപ്രകാരമാണ് തങ്ങള്‍ മോഷണം നടത്തിയതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. 

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News