'ആധുനിക ത്സാൻസി റാണി: മമത ബാനര്‍ജിക്ക് അഭിനന്ദനവുമായി കപില്‍ സിബല്‍
ആധുനിക ത്സാൻസി റാണിയെന്നാണ് കപില്‍ വിശേഷിപ്പിച്ചത്. നേരത്തെ രാഹുല്‍ ഗാന്ധിയും മമതയുടെ വിജയത്തെ അഭിനന്ദിച്ചിരുന്നു.
തുടർച്ചയായ മൂന്നാംവട്ടവും പശ്ചിമ ബംഗാളിൽ വെന്നിക്കൊടി നാട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ആധുനിക ത്സാൻസി റാണിയെന്നാണ് കപില്‍ വിശേഷിപ്പിച്ചത്. നേരത്തെ രാഹുല്‍ ഗാന്ധിയും മമതയുടെ വിജയത്തെ അഭിനന്ദിച്ചിരുന്നു.
'അടിത്തട്ടിൽ നിന്നുയര്‍ന്ന ധൈര്യമുള്ള നേതാവും ആധുനിക ത്സാൻസി റാണിയുമായ അവർ എന്തുവെല്ലുവിളികൾ വെന്നാലും ഏത് ഗോലിയാത്തുമാരെയും തോൽപ്പിക്കുമെന്ന് തെളിയിച്ചിരിക്കുന്നു എന്നായിരുന്നു കപില്‍ സിബലിന്റെ ട്വീറ്റ്.
അതേസമയം ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മമതയ്ക്ക് മുഖ്യമന്ത്രിക്കസേരയിൽ ഇത് മൂന്നാം ഊഴമാണ്. രാജ്ഭവനിൽ കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിച്ച് ലളിതമായ ചടങ്ങായിരുന്നു.. ഇത്തവണ 213 സീറ്റുമായാണ് തൃണമൂല്‍ അധികാരത്തിലെത്തിയത്. ബിജെപിയാണ് ഇത്തവണ 77 സീറ്റോടെ പ്രതിപക്ഷ സ്ഥാനത്ത്. 2016ലെ പ്രധാന പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ്, സിപിഎം കക്ഷികള്‍ക്ക് ഇത്തവണ സീറ്റൊന്നും ലഭിച്ചില്ല.