വിവാദ പ്രസംഗം: മിഥുന്‍ ചക്രബര്‍ത്തിയെ കൊല്‍ക്കത്ത പൊലീസ് ചോദ്യംചെയ്തു

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് ചോദ്യംചെയ്യല്‍.

Update: 2021-06-16 06:46 GMT
Advertising

നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രബര്‍ത്തിയെ കൊല്‍ക്കത്ത പൊലീസ് ചോദ്യംചെയ്തു. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് ചോദ്യംചെയ്യല്‍.

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള മിഥുൻ ചക്രബർത്തിയുടെ പ്രസംഗം, ​ തെരഞ്ഞെടുപ്പിന്​ പിന്നാലെയുണ്ടായ അക്രമങ്ങൾക്ക്​ കാരണമായെന്നാണ്​ പൊലീസ്​ വിലയിരുത്തൽ. വെർച്വലായാണ്​ ചോദ്യം ചെയ്തത്​. കോടതി അനുമതിയോടെയായിരുന്നു നടപടി.

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകനായിരുന്നു മിഥുന്‍ ചക്രബര്‍ത്തി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മിഥുൻ ചക്രബർത്തി കൊൽക്കത്ത ഹെക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന്​ ഹൈക്കോടതി​ വെർച്വലായി ചോദ്യംചെയ്യാൻ പൊലീസിന് അനുമതി നല്‍കി.

താന്‍ സിനിമയിലെ ഡയ​ലോഗ്​ പറയുക മാത്രമാണ്​ ചെയ്​തതെന്നും മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ലെന്നുമാണ് മിഥുന്‍ ചക്രബര്‍ത്തിയുടെ വാദം. 'നിങ്ങളെ ഇവിടെ അടിച്ചാല്‍ മൃതദേഹം ശ്മശാനത്തിലെത്തും', 'ഞാന്‍ ചെറിയ പാമ്പല്ല, ഉഗ്ര വിഷമുള്ള പാമ്പാണ്. ഞാന്‍ കൊത്തിയാല്‍ നിങ്ങള്‍ പടമായി മാറും' എന്നെല്ലാമാണ് മിഥുന്‍ ചക്രബര്‍ത്തി പ്രചാരണത്തിനിടെ പറഞ്ഞത്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News