രാജസ്ഥാനില്‍ ഒരു ജില്ലയില്‍ 300ലേറെ കുട്ടികള്‍ക്ക് കോവിഡ്

മെയ് 12 മുതലുള്ള കണക്ക് പ്രകാരം 315 കുട്ടികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

Update: 2021-05-23 06:05 GMT
Advertising

രാജസ്ഥാനിലെ ദുംഗര്‍പൂരില്‍ 300ലേറെ കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 19 വയസ്സില്‍ താഴെയുള്ള 315 കുട്ടികള്‍ക്കാണ് ദുംഗര്‍പൂര്‍ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. മെയ് 12 മുതലുള്ള കണക്കാണിത്.

9 വയസ്സ് വരെയുള്ള 60 കുട്ടികള്‍ക്കും 9-19 പ്രായമുള്ള 255 കുട്ടികള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ആവശ്യത്തിന് വാര്‍ഡുകളും ഓക്സിജനും സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്നലെ രാജസ്ഥാനില്‍ 6103 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 115 പേര്‍ മരിച്ചു. ആക മരണം 7,590 ആയി. ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 9,09,521 ആയി.

ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗം ഉണ്ടായാല്‍ ഏറ്റവുമധികം ബാധിക്കുക കുട്ടികളെയാണെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചാലും വലിയ ആഘാതം ഉണ്ടാകില്ല എന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. താരതമ്യേന രോഗലക്ഷണങ്ങള്‍ കുറവായിരിക്കും. എന്നാലും കുട്ടികളുടെ കോവിഡ് ചികിത്സയ്ക്കായി ആരോഗ്യ മേഖലയിലെ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് നീതി ആയോഗ് അംഗ് വി കെ പോള്‍ നിര്‍ദേശിച്ചു. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനുള്ള പരീക്ഷണങ്ങളും പുരോഗിക്കുകയാണ്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News