ബ്ലാക്ക് ഫംഗസിന് പിന്നാലെ വൈറ്റ് ഫംഗസും; കൂടുതല്‍ അപകടകാരിയെന്ന് വിദഗ്ധര്‍

നേരത്തെ രോഗികളുടെ എണ്ണവും കൂടുന്ന സാഹചര്യത്തിൽ ബ്ലാക്ക് ഫംഗസിനെ സാംക്രമിക രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി

Update: 2021-05-20 12:32 GMT
Editor : ubaid | By : Web Desk
Advertising

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ ബ്ലാക്ക് ഫംഗസിസ് പിന്നാലെ വൈറ്റ് ഫംഗസും രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുകയാണ്. ബ്ലാക്ക് ഫംഗസിനേക്കാൾ അപകടരമായ വൈറ്റ് ഫംഗസ് നാല് പേരിലാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ബിഹാറിലെ പാട്നയിലാണ് നാല് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ വൈറ്റ് ഫംഗസ് ബ്ലാക്ക് ഫംഗസിനേക്കാൾ അപകടകരമാണ്. ഇത് ഇത് ശ്വാസകോശത്തെയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും നഖങ്ങൾ, ചർമ്മം, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യ ഭാഗങ്ങൾ, വായ എന്നിവയെയും ബാധിക്കുന്ന രോഗമാണ്. ശ്വാസകോശത്തെ ബാധിക്കുന്നതുകൊണ്ട് തന്നെ കോവിഡ് പോലെ തന്നെ സമാനമായ അണുബാധയാണ്.

നേരത്തെ രോഗികളുടെ എണ്ണവും കൂടുന്ന സാഹചര്യത്തിൽ ബ്ലാക്ക് ഫംഗസിനെ സാംക്രമിക രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News