സാമ്പത്തിക പുനരുജ്ജീവനത്തിന് രാജ്യത്തെ പകുതി ജനങ്ങള്‍ക്കെങ്കിലും വാക്സിന്‍ നല്‍കണം: നീതി ആയോഗ്

അടുത്ത കുറേ വർഷങ്ങളിൽ പത്തു മുതൽ 11 ശതമാനം വരെയായിരിക്കും രാജ്യത്തെ ജി.ഡി.പി വളർച്ചാ നിരക്ക്.

Update: 2021-04-30 08:01 GMT
Advertising

സാമ്പത്തിക പുനരുജ്ജീവനത്തിന്​ രാജ്യത്തെ പകുതി ജനങ്ങൾക്കെങ്കിലും വാക്സിന്‍ നല്‍കണമെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ. ഏതാനും മാസങ്ങൾക്കുള്ളിൽ പകുതി ജനങ്ങൾക്കെങ്കിലും വാക്സിൻ നൽകാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അടുത്ത കുറേ വർഷങ്ങളിൽ പത്തു മുതൽ 11 ശതമാനം വരെയായിരിക്കും രാജ്യത്തെ ജി.ഡി.പി വളർച്ചാ നിരക്ക്. പ്രതിശീർഷ വരുമാനം 2050ൽ 16000 ഡോളറിലെത്തുമെന്നും രാജീവ് കുമാർ വ്യക്തമാക്കി. ഇതു സാധ്യമാവണമെങ്കിൽ സമ്പദ്​വ്യവസ്ഥയിൽ ചില മാറ്റങ്ങൾ അനിവാര്യമാണ്. 

നിലവിൽ ജി.ഡി.പിയുടെ 30 ശതമാനമാണ് നിക്ഷേപം. ഇത് 40ശതമാനം വരെയാക്കി ഉയർത്തണം. കയറ്റുമതി വർധിപ്പിക്കുകയും ജി.ഡി.പിയിൽ ഉൽപാദന മേഖലയുടെ പങ്ക് വർധിപ്പിക്കുകയും വേണം. കാർഷിക മേഖലയുടെ ആധുനികവല്‍ക്കരണവും ഈസ് ഓഫ് ഡുയിങ് ബിസിനസ് എന്നിവയില്‍ പുരോഗതിയുമുണ്ടാകണമെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ ആവശ്യപ്പെട്ടു.  

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News