ഹരിയാനയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ പോലീസ് അതിക്രമം

കർഷകർ ലോക്ക്ഡൗൺ ലംഘിച്ച് പ്രതിഷേധം നടത്തിയതിനാലാണ് ലാത്തിച്ചാർജ് നടത്തിയതെന്നാണ് ഹരിയാന പോലീസിന്റെ വിശദീകരണം

Update: 2021-05-16 13:09 GMT
Editor : ubaid | By : Web Desk
Advertising

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിനെതിരെ സമരം ചെയ്ത കര്‍ഷകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും കണ്ണീർ വാതകവും പ്രയോഗിച്ചു. നൂറ് കണക്കിനാളുകളാണ് പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത്. ഹരിയാനയിലെ ഹാന്‍സി നഗരത്തിലായിരുന്നു പ്രതിഷേധം.

മനോഹര്‍ലാല്‍ ഖട്ടാര്‍ കോവിഡ് ആശുപത്രി ഉദ്ഘാടനത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം. പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഹരിയാനയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കർഷകർ ലോക്ക്ഡൗൺ ലംഘിച്ച് പ്രതിഷേധം നടത്തിയതിനാലാണ് ലാത്തിച്ചാർജ് നടത്തിയതെന്നാണ് ഹരിയാന പോലീസിന്റെ വിശദീകരണം. 

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനയത്തിനെതിരെ ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ സമരം തുടരുകയാണ്. 

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News