ജനങ്ങള്‍ വാക്‌സിനായി കാത്തിരിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ ബ്ലൂ ടിക്കിനായുള്ള പോരാട്ടത്തില്‍-രാഹുല്‍ ഗാന്ധി

ആര്‍.എസ്.എസ് മേധാവിയുടെ ട്വിറ്റര്‍ എക്കൗണ്ടില്‍ ബ്ലൂ ടിക്ക് നീക്കം ചെയ്തിരുന്നു

Update: 2021-06-06 10:47 GMT
Advertising

രാജ്യത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാവുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിലെ ബ്ലൂടിക്കിനായുള്ള പോരാട്ടത്തിലാണെന്ന് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ ബ്ലൂ ടിക്കിനായുള്ള പോരാട്ടത്തിലായതിനാല്‍ വാക്‌സിന്‍ ആവശ്യമുള്ളവര്‍ ആത്മനിര്‍ഭര്‍ അഥവാ സ്വയം പര്യാപ്തരാവേണ്ടി വരും-രാഹുല്‍ ട്വീറ്റ് ചെയ്തു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് എന്നിവരുടെ എക്കൗണ്ടുകളിലെ ബ്ലൂ ടിക് കഴിഞ്ഞ ദിവസം ട്വിറ്റര്‍ നീക്കിയിരുന്നു. വൈകീട്ടാണ് ഇത് പുനഃസ്ഥാപിച്ചത്. ബ്ലൂ ടിക്ക് നീക്കിയതിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.

ഒരു വ്യക്തിയുടേയോ സ്ഥാപനത്തിന്റെയോ എക്കൗണ്ട് ആധികാരികമാണെന്ന് സൂചിപ്പിക്കുന്നതാണ് ട്വിറ്ററിലെ ബ്ലൂ ടിക് വെരിഫിക്കേഷന്‍. കമ്പനിയുടെ നിയമപ്രകാരം ആറ് മാസം ഒരു എക്കൗണ്ട് നിഷ്‌ക്രിയമായിരുന്നാല്‍ ബ്ലൂ ടിക് നീക്കം ചെയ്യുമെന്ന് ട്വിറ്റര്‍ അറിയിച്ചു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News