ആഭ്യന്തര വിമാന സര്‍വ്വീസ്; നിയന്ത്രണങ്ങള്‍ മെയ് 31 വരെ തുടരുമെന്ന് കേന്ദ്രം
വിമാനത്തിന്‍റെ സീറ്റിംഗ് കപ്പാസിറ്റിയുടെ 80 ശതമാനം യാത്രക്കാരെ മാത്രമെ കയറ്റാവൂ.
കോവിഡ് വ്യപനം കണക്കിലെടുത്ത് രാജ്യത്തെ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. മെയ് 31 വരെ നിയന്ത്രണങ്ങള്‍ തുടരാനാണ് വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കോവിഡ് ഒന്നാം തരംഗത്തിന്‍റെ സമയത്തു തന്നെ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. വിമാനത്തിന്‍റെ സീറ്റിംഗ് കപ്പാസിറ്റിയുടെ 80 ശതമാനം യാത്രക്കാരെ മാത്രമെ കയറ്റാവൂ എന്നായിരുന്നു അന്നത്തെ ഉത്തരവ്. ഇത് മെയ് 31 വരെ തുടരാനാണ് കേന്ദ്ര നിര്‍ദ്ദേശം.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്‍റെ വ്യാപനം അതിരൂക്ഷമാണ്. പ്രതിദിനം മൂന്നുലക്ഷത്തിലധികം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് അടുത്തിടെ നീട്ടിയിരുന്നു.