കുംഭമേളയിലെ മുഖ്യ പുരോഹിതൻ കോവിഡ് ബാധിച്ച് മരിച്ചു
കുംഭമേളയിൽ പങ്കെടുത്ത 80ലധികം മത നേതാക്കള്‍ക്കും കോവിഡ്
Update: 2021-04-16 13:25 GMT
ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത മുഖ്യ പുരോഹിതന്മാരില് ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചു. 80ലധികം മത നേതാക്കള്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ ആഴ്ച ആദ്യമാണ് സന്ന്യാസി കൗണ്‍സിലുകളുടെ തലവനായ മഹാമണ്ഡലേശ്വര്‍ കപില്‍ ദേവ് ദാസിനെ (65) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹം കോവിഡ് ബാധിച്ച് വ്യാഴാഴ്ചയാണ് മരിച്ചത്. രണ്ട് ദിവസങ്ങളിലായി 4.6 ദശലക്ഷം ആളുകളാണ് മേളയിൽ പങ്കെടുത്തത്.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ഘട്ടത്തിലായിരുന്നു കുംഭ മേള നടത്തിയത്. കുംഭമേള കോവിഡിന്റെ മഹാവ്യാപനത്തിന് വഴിവെക്കുമെന്ന് ആരോഗ്യവിദഗ്ധരടക്കം തുടക്കം മുതലേ മുന്നറിയിപ്പ് നൽകിയിരുന്നു. 12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയിൽ 25 ദശലക്ഷത്തോളം ആളുകൾ പങ്കെടുക്കാറുണ്ട്.