നിന്ന് യാത്ര ചെയ്യരുതെന്നാണെങ്കില്‍ സർവ്വീസുകൾ നിർത്തി വെക്കുമെന്ന് ബസുടമകൾ

കോവിഡ് പശ്ചാത്തലത്തിൽ ബസുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അപ്രായോഗികമാണെന്ന് ബസുടമകൾ.

Update: 2021-04-17 01:44 GMT
By : Web Desk
Advertising

കോവിഡ് പശ്ചാത്തലത്തിൽ ബസുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അപ്രായോഗികമാണെന്ന് ബസുടമകൾ. നിന്ന് യാത്ര ചെയ്യരുതെന്ന് സർക്കാർ നിർബന്ധം പിടിച്ചാൽ സർവ്വീസുകൾ നിർത്തി വെക്കുമെന്നും ബസുടമകൾ പറഞ്ഞു

കോവിഡിന്‍റെ രണ്ടാം തരംഗം കണക്കിലെടുത്ത് ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ പാടില്ലെന്ന സർക്കാർ നിർദേശം അപ്രായോഗികമാണെന്നും, യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ സംഘര്‍ഷങ്ങൾക്ക് ഈ തീരുമാനം വഴിവെക്കുമെന്നും ബസുടമകൾ പറയുന്നു. നിന്ന് യാത്ര ചെയ്യാൻ പാടില്ലെന്ന നിർദേശം അടിച്ചേൽപ്പിച്ചാൽ സർവ്വീസ് നിർത്തിവെക്കുമെന്നും ബസുടമകൾ പറയുന്നു.

കോവിഡ് ബാധിച്ചവർ ബസിൽ നിന്നു യാത്ര ചെയ്താൽ തുമ്മുകയോ, ചുമക്കുകയോ ചെയ്തൽ രോഗവ്യാപനം വർധിക്കുമെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തൽ. ബസിൽ ഉൾപ്പടെ വരും ദിവസങ്ങളിൽ പൊലീസ് പരിശോധന നടത്തിയേക്കും.


Full View


Tags:    

By - Web Desk

contributor

Similar News