തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു; തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധന വില കൂട്ടി

പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്.

Update: 2021-05-07 03:57 GMT
By : Web Desk
തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു; തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധന വില കൂട്ടി
AddThis Website Tools
Advertising

രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ എല്ലാ പൂര്‍ത്തിയായി ഫലം വന്നതിന് പിന്നാലെ ഇന്ധന വിലയും കൂട്ടിത്തുടങ്ങി എന്ന വിമര്‍ശനത്തിന് ഇന്നും മാറ്റമില്ല. തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു.

പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടണമെങ്കില്‍ 91.68 പൈസയും ഡീസലിന് 86.45 പൈസയും നല്‍കണം. തിരുവനന്തപുരത്ത് ഡീസലിന് 87.90 രൂപയും പെട്രോളിന് 93.25 രൂപയുമായി. കൊച്ചിയില്‍ ഡീസലിന് 86.14 രൂപയും പെട്രോളിന് 91.37 രൂപയുമാണ് ഇന്നത്തെ വില.

വിവിധ സംസ്ഥാനങ്ങളില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ മെയ് 2 ഞായറാഴ്ചയായിരുന്നു. അതിന് പിന്നാലെ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. തുടര്‍ച്ചയായ 18 ദിവസം ഇന്ധനവിലയില്‍ വര്‍ധനവുണ്ടായിരുന്നു. ഇതിപ്പോള്‍ തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്.

Tags:    

By - Web Desk

contributor

Similar News