കേരള ക്രിക്കറ്റ് ലീഗ് ടീം ഉടമകളെ ആദരിച്ചു

കഴിഞ്ഞ ദിവസമാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ അവതരണം മോഹൻലാൽ നിർവഹിച്ചത്

Update: 2024-09-01 12:27 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ ടീം ഉടമകളെ നടന്‍ മോഹൻലാലും കായിക മന്ത്രി വി അബ്ദുറഹിമാനും ചേര്‍ന്ന് ആദരിച്ചു. തിരുവനന്തപുരം ഹയാത്ത് റീജൻസിൽ നടന്ന ക്രിക്കറ്റ് ലീഗ് ലോഞ്ചിങ് ചടങ്ങിലാണ് ടീം ഉടമകൾക്ക് മൊമന്റോ നൽകി ആദരിച്ചത്. തിരുവനന്തപുരം റോയൽ ടീമിന്റെ കോ ഓണർ റിയാസ് ആദമിന് മോഹൻലാലും മന്ത്രിയും ചേർന്ന് മൊമെന്റോ നൽകി.

കഴിഞ്ഞ ദിവസമാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ അവതരണം മോഹൻലാൽ നിർവഹിച്ചത്. ലീഗിനായി തയാറാക്കിയ പ്രത്യേക ഗാനത്തിന്റെ പ്രകാശനവും മോഹൻലാൽ നിർവഹിച്ചു. ചാംപ്യന്മാർക്കുള്ള ട്രോഫി കായിക മന്ത്രി വി. അബ്ദുറഹിമാൻ അനാവരണം ചെയ്തു.

കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ, കേരള ക്രിക്കറ്റ് ലീഗ് ചെയർമാൻ നാസർ മച്ചാൻ, വനിതാ ക്രിക്കറ്റ് ഗുഡ്വിൽ അംബാസഡർ കീർത്തി സുരേഷ് എന്നിവരും ഫ്രാഞ്ചൈസി ഉടമകളും ടീം അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

Summary: Actor Mohanlal and Sports Minister V. Abdurahiman felicitated the team owners of the first Kerala Cricket League

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News