വീടുകളില്‍ പുക അലാറം ഉപയോഗിക്കാന്‍ ഒമാന്‍ പൊലിസ് നിര്‍ദേശം

തീപിടിത്തത്തെ തുടര്‍ന്നുണ്ടാകുന്ന പുക ശ്വസിച്ചുള്ള മരണങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നിര്‍ദേശം

Update: 2018-09-28 23:11 GMT
Advertising

എല്ലാ വീടുകളിലും പുക അലാറം നിർബന്ധമായും സ്ഥാപിക്കേണ്ടതുണ്ടെന്ന് റോയൽ ഒമാൻ പൊലിസ്. തീപിടിത്തത്തെ തുടര്‍ന്നുണ്ടാകുന്ന പുക ശ്വസിച്ചുള്ള മരണങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നിര്‍ദേശം.

എല്ലാ ദിവസവും ഉപയോഗിക്കുന്ന വൈദ്യുതി സാമഗ്രികളും ഉപകരണങ്ങളുമാണ് വീടുകളിലെ തീപിടിത്തങ്ങൾക്ക് കാരണമാകുന്നതെന്ന് സിവിൽ ഡിഫൻസും അറിയിച്ചു. മനുഷ്യ ജീവന്റെയും സ്വത്തിന്റെയും സംരക്ഷണം ഉറപ്പാക്കുന്നതിന് പുക അലാറത്തിനൊപ്പം അംഗീകൃത പാചക വാതക കണക്ഷനുകളും ഉപയോഗിക്കണം. വൈദ്യുതി ഉപകരണങ്ങളും പാചക വാതകവും മറ്റ് വീട്ടുപകരണങ്ങളും ഉപയോഗിക്കുേമ്പാൾ ജാഗ്രതയും ശ്രദ്ധയും അനിവാര്യമാണെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

തീപിടിത്തങ്ങളുടെ എണ്ണം 2016നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വർധിച്ചിട്ടുണ്ട്. വീടുകളിലെ തീപിടിത്തങ്ങൾക്ക് അശ്രദ്ധയാണ് പ്രധാന കാരണം. തീപിടിത്തങ്ങൾ ഒഴിവാക്കാൻ സിവിൽ ഡിഫൻസ് വിവിധ നിർദേശങ്ങളും പുറപ്പെടുവിച്ചു.

Full View
Tags:    

Similar News