കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്ന ബി.ജെ.പി ആരോപണത്തെ തള്ളി പി ചിദംബരം
സൈനിക ഓപ്പറേഷനുകളില്‍ ഭീകരരേക്കാള്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നുണ്ടെന്ന് ഗുലാം നബി ആസാദിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് ബി.ജെ.പി ആരോപണം.
ജിഹാദി, മാവോയിസ്റ്റ് ഗ്രൂപ്പുകളെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്നുവെന്ന ബി.ജെ.പിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പി.ചിദംബരം ട്വീറ്റ് ചെയ്തു. സൈനിക ഓപ്പറേഷനുകളില്‍ ഭീകരരേക്കാള്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നുണ്ടെന്ന് ഗുലാം നബി ആസാദിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് ബി.ജെ.പി ആരോപണം. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദും അടക്കമുള്ള ബി.ജെ.പി നേതാക്കളാണ് കോണ്‍ഗ്രസിനെതിരെ ശക്തമായ ആരോപണം ഉന്നയിച്ചത്.
സൈനിക ഓപ്പറേഷനുകളില്‍ ഭീകരരേക്കാള്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നുണ്ടെന്ന ഗുലാം നബി ആസാദിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരായ ആരോപണം. ജിഹാദി, മാവോയിസ്റ്റ് ഗ്രൂപ്പുകളെ അനുകൂലിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. രാജ്യത്തെ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. നിലവില്‍ ഗുലാം നബി ആസാദ് രാഹുലിന് കീഴില്‍ പരിശീലിപ്പിക്കപ്പെട്ട പുതിയ നേതാവാണെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.
ഈ ആരോപണങ്ങളെ തള്ളിയാണ് മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ ട്വീറ്റ്. രാഹുലിനെതിരായ ആരോപണം അടിസ്ഥാനരഹിതമാണ്. ഇരുഗ്രൂപ്പുകളെയും കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്നു. യു.പി.എ ഭരണ കാലത്ത് ജമ്മുകശ്മീരില്‍ ജിഹാദികളുമായി പോരാടിയിട്ടുണ്ട്. നിരവധി നേതാക്കളെയാണ് കോണ്‍ഗ്രസിന് 2013ലെ ബസ്തറ്‍ മാവോയിസ്റ്റ് സംഘര്‍ഷത്തില്‍ നഷ്ടമായിട്ടുള്ളതെന്നും ചിദംബരം ടിറ്ററില്‍ കുറിച്ചു.