ലോക്സഭാ സ്ഥാനാർഥി നിർണയം: ബി.ജെ.പി, കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരും

വിവിധ സംസ്ഥാനങ്ങളിലെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി തീരുമാനങ്ങളും ഉടൻ ഉണ്ടാവും

Update: 2024-03-11 04:35 GMT
Advertising

ഡല്‍ഹി: ബി.ജെ.പി, കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗങ്ങള്‍ ഇന്ന് ചേരും. വിവിധ സംസ്ഥാനങ്ങളിലെ രണ്ടാം ഘട്ട സ്ഥാനാർത്ഥി  തീരുമാനങ്ങളും ഉടനുണ്ടാവും. ആദ്യ ഘട്ടത്തില്‍ 195 സ്ഥാനാര്‍ത്ഥികളെ ബി.ജെ.പിയും 39 സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസും പ്രഖ്യാപിച്ചു. ബി.ജെ.പി കേരളത്തില്‍ നാലു സീറ്റുകളിലേക്ക് കൂടി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ആദ്യ ഘട്ടത്തില്‍ തന്നെ കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. പത്മജ വേണുഗോപാലിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ആക്കുമോ എന്നതില്‍ ആഭ്യൂഹം നിലനില്‍ക്കുന്നണ്ട്. 150 സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി രണ്ടാംഘട്ടത്തില്‍ പ്രഖ്യാപിക്കും.

മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, സച്ചിന്‍ പൈലറ്റ് എന്നിവർ  മത്സര രംഗത്തിറങ്ങണമെന്ന ആവശ്യം ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ചിട്ടുണ്ട്.

രാഹുല്‍ ഗാന്ധി യു.പി.യില്‍ മത്സരിക്കുമോയെന്നത് യോഗത്തില്‍ ചര്‍ച്ചയാകും. അതേസമയം ബംഗാളില്‍ 42 സീറ്റുകളിലും മമത ബാനര്‍ജി സ്ത്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബംഗാളില്‍ ഇന്ത്യ സഖ്യം സാധ്യമാകാത്ത സാചര്യമാണുള്ളത്. ഇതേതുടര്‍ന്നുള്ള ചര്‍ച്ചയും യോഗത്തില്‍ നടത്തും.

സി.പി.എം പോളിറ്റ് ബ്യൂറോ യോഗവും ഇന്ന് ഡല്‍ഹിയില്‍ ചേരും. ലോക്‌സഭ മുന്നൊരുക്കങ്ങള്‍ തന്നെ പോളിറ്റ് ബ്യൂറോയിലും നടക്കും. തെലങ്കാന, രാജസ്ഥാന്‍, ത്രിപുര എന്നിവിടങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യമായി മത്സരിക്കാനാണ് സി.പി.എം തീരുമാനം. എന്നാല്‍ തെലങ്കാനയിലും രാജസ്ഥാനത്തിലും കോണ്‍ഗ്രസ് സീറ്റ് വിഭജനത്തിന് തയ്യാറായിട്ടില്ല.

Full View
Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News