സംഘാടക മികവില്‍ പ്രശംസ പിടിച്ചുപറ്റി ചിത്രവര്‍ഷങ്ങള്‍

പരിപാടി തങ്ങള്‍ക്ക് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചതെന്ന് ഗായകര്‍ പറഞ്ഞു. പ്രൗഡമായ വേദിയും നിറഞ്ഞ സദസ്സും തരിച്ചിരുന്നു പോയ 4 മണിക്കൂര്‍ നേരത്തെക്കുറിച്ച് ആസ്വാദകര്‍ക്കും രണ്ടഭിപ്രായമില്ല.

Update: 2018-07-01 05:39 GMT
Advertising

അവതരണഭംഗിയിലും സംഘാടക മികവിലും പ്രശംസ പിടിച്ചു പറ്റിയ ചിത്രവര്‍ഷങ്ങള്‍ ഷോ. കലാകാരന്‍മാര്‍ക്കും ആസ്വാദകര്‍ക്കും ഒരുപോലെ ഹൃദ്യമായി. കെഎസ് ചിത്രയുടെ നാല് പതിറ്റാണ്ടു നീണ്ട സംഗീത സപര്യക്ക് നാല്‍പ്പത് കുരുന്നുകള്‍ ചേര്‍ന്ന് സ്വരവന്ദനം അര്‍പ്പിച്ചു കൊണ്ടാണ് ഗള്‍ഫ് മാധ്യമം ഖത്തറില്‍ ആദരമൊരുക്കിയത്.

സംഗീതലോകത്തെ തന്റെ പിന്‍മുറക്കാര്‍ക്കൊപ്പം ചിത്രവര്‍ഷങ്ങളുടെ വേദിയിലെത്തിയ കെഎസ് ചിത്രയെ ഖത്തറിലെ 40 കുരുന്നുകള്‍ ചേര്‍ന്ന് സ്‌നേഹപ്പൂക്കള്‍ സമ്മാനിച്ചാണ് എതിരേറ്റത്. പരിപാടി തങ്ങള്‍ക്ക് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചതെന്ന് ഗായകര്‍ പറഞ്ഞു. പ്രൗഡമായ വേദിയും നിറഞ്ഞ സദസ്സും തരിച്ചിരുന്നു പോയ 4 മണിക്കൂര്‍ നേരത്തെക്കുറിച്ച് ആസ്വാദകര്‍ക്കും രണ്ടഭിപ്രായമില്ല.

Full View

ഗള്‍ഫ് മാധ്യമം ആദ്യമായി ഖത്തറിലൊരുക്കിയ പരിപാടി വരാന്‍ പോകുന്ന കമോണ്‍ ഇന്ത്യ എന്ന മെഗാ ഇവന്റിന്റെ പ്രഖ്യാപന വേദികൂടിയായി മാറി. ദോഹയിലെ ആസ്വാദക ലോകം ഇനി അതിനായുള്ള കാത്തിരിപ്പിലാണ്.

Tags:    

Similar News