ഏഷ്യന്‍ ഗെയിംസില്‍ ഖത്തര്‍ കുതിപ്പ് തുടരുന്നു

മൂന്ന് സ്വർണ്ണമടക്കം ഏഴു മെഡലുകളാണ് നിലവിൽ ഖത്തർ കരസ്ഥമാക്കിയിട്ടുള്ളത്

Update: 2018-08-28 05:31 GMT
Advertising

ഏഷ്യന്‍ ഗെയിംസില്‍ ഖത്തറിന്റെ കുതിപ്പ് തുടരുന്നു. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അബ്ദുറഹ്മാന്‍ സാംബ ഖത്തറിനായി സ്വര്‍ണം നേടി. ഗെയിംസ് റെക്കോര്‍ഡോടെയാണ് സാംബയുടെ സ്വര്‍ണ നേട്ടം. 47.66 സെക്കന്‍റ് കൊണ്ടാണ് സാംബ ഓടിയെത്തിയത്. ഇന്ത്യയുടെ ധരുണ്‍ അയ്യസ്വാമിക്കാണ് ഈയിനത്തില്‍ വെള്ളി.

സ്റ്റീപിള്‍ ചേസിലാണ് ഖത്തര്‍ ഇന്നലെ മറ്റൊരു മെഡല്‍ സ്വന്തമാക്കിയത്. മുവായിരം മീറ്റര്‍ ഇനത്തില്‍ യാസര്‍ മുബാറക്കാണ് ഖത്തറിനായി വെള്ളി മെഡല്‍ നേടിയത്. അതെ സമയം പുരുഷന്മാര‌ുടെ ഹാന്‍ഡ്ബോളില്‍ ഖത്തര്‍ മെഡലുറപ്പിച്ചു. സെമി പൈനലില്‍ ദക്ഷിണകൊറിയയെ ഇരുപതിനെതിരെ ഇരുപത്തിയേഴ് പോയിന്‍റുകള്‍ക്ക് മറികടന്നാണ് ഖത്തര്‍ ഫൈനലിലെത്തിയത്. ഇതോടെ ഈയിനത്തില്‍ വെള്ളി മെഡലുറപ്പായി. ജപ്പാനും ബഹ്റൈനും തമ്മിലുള്ള സെമിഫൈനല്‍ വിജയികളെയാണ് ഫൈനലില്‍ ഖത്തറിന് നേരിടേണ്ടി വരിക

നിലവില്‍ ഖത്തറിന്‍റെ സ്വര്‍ണ നേട്ടം മൂന്നാണ്. ആകെ ഏഴ് മെഡലുകളുമായി പോയിന്‍റ് പട്ടികയില്‍ പതിനേഴാം സ്ഥാനത്താണിപ്പോള്‍ ഖത്തര്‍. നാനൂറ് മീറ്റര്‍ സ്പ്രിന്‍റ് ഇനത്തില്‍ അബ്ദുള്ള ഹാറൂണ്‍ ഹസ്സനാണ് ഖത്തറിനായി ആദ്യ സ്വര്‍ണം നേടിയത്. ഹാമര്‍ത്രോയിലല്‍ അഷ്റഫ് അല്‍സൈഫിയാണ് രണ്ടാം സ്വ്ര‍ണം നേടിയത്. നൂറ് മീറ്റര്‍ ഓട്ടത്തില്‍ ഖത്തറിന്‍റെ ടോസിന്‍ ഔഗുനോഡ് വെള്ളി കരസ്ഥമാക്കിയിരുന്നു.

Tags:    

Similar News