ഖത്തറില്‍ ഫൈവ് ജി സാങ്കേതിക വിദ്യ അവതരിപ്പിച്ച് വോഡഫോണ്‍ കമ്പനിയും
ട്രാഫിക് മാനേജ്മെന്‍റ്, സ്മാര്‍ട്ട് ഫാമിങ്, ഓട്ടോണമസ് സെല്‍ഫ് ഡ്രൈവിങ് തുടങ്ങി ഒട്ടേറെ മേഖലകളില്‍ ആശയവിനിമയം വേഗത്തിലാക്കാന്‍ ഫൈവ് ജി സഹായിക്കും
ഖത്തറില്‍ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് വന്‍ കുതിച്ചുചാട്ടം സാധ്യമാക്കി, വോഡഫോണ്‍ കമ്പനിയും ഫൈവ് ജി സേവനം ലഭ്യമാക്കുന്നു. നേരത്തെ ഉരീദു കമ്പനിയാണ് രാജ്യത്ത് ആദ്യമായി ഫൈവ് ജി അവതരിപ്പിച്ച് ചരിത്രം സൃഷ്ടിച്ചത്.
ഈ വര്‍ഷാവസാനത്തോടെ ആദ്യ ഉപഭോക്താവിന് ഫൈവ് ജി സേവനം ലഭ്യമാക്കാനാണ് പദ്ധതി. ഇതോടെ ട്രാഫിക് മാനേജ്മെന്‍റ് ,സ്മാര്‍ട്ട് ഫാമിങ്, ഓട്ടോണമസ് സെല്‍ഫ് ഡ്രൈവിങ് തുടങ്ങി ഒട്ടേറെ മേഖലകളില്‍ ആശയവിനിമയം വേഗത്തിലാക്കാന്‍ ഫൈവ്ജി സഹായിക്കും. 2020 നുള്ളില്‍ രാജ്യത്ത് മുഴുവന്‍ ഫൈവ് ജി സാങ്കേതിക വിദ്യ ലഭ്യമാക്കുമെന്ന് ശെയ്ഖ് ഹമദ് അബ്ദുള്ള പറഞ്ഞു. ഖത്തറിലെ ജനങ്ങളുടെ ജീവിതം എളുപ്പവും വേഗവുമാക്കാന്‍ പുതിയ സംവിധാനങ്ങള്‍ സഹായിക്കുമെന്ന് സിഒഒ ഡിയാഗോ കാംബരോസ് പറഞ്ഞു.
ദോഹ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഗതാഗത വാര‍്ത്താ വിനിമയ മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈത്തി പദ്ധതിയുടെ വേഗപരിശോധന നടത്തി. വോഡഫോണ്‍ ഖത്തര്‍ സി.ഇ.ഒ ഷെയ്ഖ് ഹമദ് അബ്ദുള്ള ജാസിം അല്‍ത്താനി, സി.ഒ.ഒ ഡിയാഗോ കാംബറോസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.