പ്രളയക്കെടുതി അനുഭവിക്കുന്ന പത്ത് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കും; യൂത്ത് ഫോറം ഖത്തര്‍
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ പത്ത് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് യൂത്ത് ഫോറം ഖത്തര്‍. പീപ്പിള്‍സ് ഫൌണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. തെരഞ്ഞെടുത്ത പത്ത് കുടുംബങ്ങള്ക്കായിരിക്കും വീട് നല്‍കുക.
പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തില്‍ തങ്ങളാലാകുന്ന വിധം സഹകരിക്കാനാണ് യൂത്ത് ഫോറം ഖത്തറിന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായി വീട് നഷ്ടപ്പെട്ട പത്ത് കുടുംബങ്ങള്‍ക്ക് യൂത്ത് ഫോറം വീട് നിര്‍മ്മിച്ച് നല്‍കും. സന്നദ്ധസേവന സംഘടനയായ പീപ്പിള്‍സ് ഫൌണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതിനായുള്ള ആദ്യഗഡു യൂത്ത് ഫോറം ഫിനാന്‍സ് സെക്രട്ടറി അഫ്സല്‍ അബ്ദുക്കുട്ടി പീപ്പിള്‍സ് ഫൌണ്ടേഷന്‍ ചെയര്‍മാന്‍ പി മുജീബ് റഹ്മാന് കൈമാറി.
ഏറ്റവും കൂടുതല്‍ കഷ്ടത അനുഭവിക്കുന്ന പത്ത് കുടുംബങ്ങളെ തെരഞ്ഞെടുത്താണ് സഹായപദ്ധതി നടപ്പാക്കുക. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമെന്ന നിലയില്‍. ക്യാമ്പുകളിലേക്കാവശ്യമായ വസ്ത്രങ്ങളും ശുചീകരണ വസ്തുക്കളുമുള്‍പ്പെടെയുള്ളവ ശേഖരിച്ച് നാട്ടിലേക്കയച്ച യൂത്ത് ഫോറം രണ്ടാം ഘട്ടമെന്ന നിലയിലാണ് വീട് നിര്‍മ്മിച്ചുനില്‍കാന്‍ തീരുമാനിച്ചത്.
നേരത്തെ ബംഗാളിലെ ദരിദ്രഗ്രാമം ദത്തെടുത്ത് നൂറ് വീടുകള്‍ വെച്ചുകൊടുക്കുകയും കുടിവെള്ള പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തിരുന്നു യൂത്ത് ഫോറം