പൗരന്മാര്‍ നേരിടുന്ന അവകാശ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുഎന്നിനോട് ഖത്തര്‍

Update: 2018-09-14 03:01 GMT
Advertising

ഖത്തര്‍ പൗരന്മാര്‍ നേരിടുന്ന അവകാശലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുഎന്നിനോട് ഖത്തര്‍. ഇക്കാര്യത്തില്‍ യുഎന്നിന്‍റെ മനുഷ്യാവകാശ കമ്മിറ്റിയുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി പറഞ്ഞു.

വിയന്നയില്‍ ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി കാരിന്‍ കെനീസിലുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഖത്തര്‍ ഉപപ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കടുത്ത അവകാശലംഘനങ്ങളാണ് ഖത്തര്‍ പൗരന്മാര്‍ നേരിടുന്നത്.

Full View

പൗരന്മാരുടെ അവകാശങ്ങള്‌ ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. അതിനാല്‍ ഇക്കാര്യത്തില്‍ ഏതറ്റം വരെയും പോകും. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിറ്റിയുമായി ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചനടത്തുമെന്നും ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി പറഞ്ഞു. ഇക്കാര്യത്തില്‍ ഖത്തറിന് ഓസ്ട്രേലിയ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും അദ്ദേഹം അറിയിച്ചു.

ഉപരോധ വിഷയത്തില്‍ അയല്‍ രാജ്യങ്ങള്‍ പിടിവാശി അവസാനിപ്പിക്കണമെന്ന് ജനീവയില്‍ നടന്ന യുഎന്‍ സമ്മേളനത്തില്‍ ഖത്തറിന്‍റെ സ്ഥിരം പ്രതിനിധി അലി ഖല്‍ഫാന്‍ അല്‍ മന്‍സൂരിയാണ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉപപ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

Tags:    

Similar News