ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ വിസ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഖത്തര്‍

Update: 2018-09-13 18:57 GMT
Advertising

ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ വിസ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഖത്തര്‍ തീരുമാനം. വിരലടയാളം, മെഡിക്കല്‍ പരിശോധന, തൊഴില്‍ വിസയില്‍ ഒപ്പുവെക്കല്‍ തുടങ്ങിയ സേവനങ്ങളാണ് ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കുക. സിംഗപ്പൂര്‍ ആസ്ഥാനമായ ഏജന്‍സിക്കാണ് ഇതിന്റെ കരാര്‍ ആഭ്യന്തരമന്ത്രാലയം നല്‍കിയിരിക്കുന്നത്. ഇന്ത്യക്ക് പുറമെ നേപ്പാള്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, തുണീഷ്യ, ഇന്തോന്യേഷ്യ എന്നിവിടങ്ങളിലാണ് സേവന കേന്ദ്രങ്ങള്‍ തുടങ്ങുക.

Tags:    

Similar News