ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ ഖത്തറിന് വന്‍ വളര്‍ച്ച
രാജ്യത്തെ 95 ശതമാനം ഖത്തരികളും ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരാണെന്ന് നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാല പൊതുജനങ്ങളില്‍ നടത്തിയ പഠനത്തില്‍ പറയുന്നു
ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഖത്തര്‍ മുന്‍പന്തിയിലെന്ന് റിപ്പോര്‍ട്ട്. ഖത്തറിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാല പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
രാജ്യത്തെ 95 ശതമാനം സ്വദേശികളും ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരാണെന്നാണ് പഠനത്തില്‍ പറയുന്നത്. ആഗോളതലത്തില്‍ ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ ഖത്തര്‍ വലിയ വളര്‍ച്ചയാണ് കൈവരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യത്യസ്തമായ രീതികളിലാണ് ഖത്തരികള്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകള്‍ക്കായാണ് കൂടുതല്‍ പേരും നെറ്റ് ഉപയോഗിക്കുന്നത്. ഖത്തര്‍ പൌരനമാരില്‍ 93 ശതമാനം പേര്‍ വാട്ട്സാപ്പും 70. 64 ശതമാനം പേര്‍ ഇന്‍സ്റ്റഗ്രാമും ഉപയോഗിക്കുന്നുവെന്നാണ് പഠനത്തില്‍ സൂചിപ്പിക്കുന്നത്.
ആഴ്ചചയില്‍ ശരാശരി 43.2 മണിക്കൂര്‍ ഖത്തരികള്‍ ഓണ്‍ലൈനില്‍ ചിലവഴിക്കുന്നുണ്ട്. രാജ്യത്തെ 95 ശതമാനം ഖത്തരികളും ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരാണെന്നും നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാല പൊതുജനങ്ങളില്‍ നടത്തിയ പഠനത്തില്‍ പറയുന്നു.