ആഗോള മാധ്യമ ഭീമന്മാരെ ആകര്‍ഷിക്കാന്‍ ഖത്തര്‍

ലോകകപ്പ് ഫുട്ബോള്‍, ലോക് അത്‍ലറ്റിക് മീറ്റ് ഉള്‍പ്പെടെയുള്ള മുന്നില്‍ കണ്ടു കൂടിയാണ് ഖത്തറിന്‍റെ തീരുമാനം. മാധ്യമമേഖലയിലും വിദേശ മൂലധനം കൊണ്ടുവരലും നീക്കത്തിന്‍റെ ലക്ഷ്യമാണ്.

Update: 2018-09-28 22:14 GMT
Advertising

ഖത്തറില്‍ സ്വതന്ത്ര മാധ്യമ മേഖല രൂപീകരിക്കാനുള്ള കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. രാജ്യാന്തര മാധ്യമസ്ഥാപനങ്ങളെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. അച്ചടി മാധ്യമങ്ങള്‍ക്ക് പുറമെ ഡിജിറ്റല്‍ മാധ്യമങ്ങളെയും ഉള്‍പ്പെടുത്തിയാണ് സ്വതന്ത്ര സോണ്‍ രൂപീകരിക്കുക.

വ്യാവസായിക നിക്ഷേപ വളര്‍ച്ചയ്ക്കായുള്ള പ്രത്യേക സാമ്പത്തിക മേഖലയുടെ മാതൃകയിലാണ് സ്വതന്ത്ര മാധ്യമമേഖലയും രൂപീകരിക്കുക. ആഗോള മാധ്യമ ഭീമന്മാരെ ഖത്തറിലേക്ക് ആകര്‍ഷിക്കുകയാണ് ഭരണകൂടത്തിന്‍റെ ലക്ഷ്യം.

കൂടാത മാധ്യമമേഖലയിലെ സാങ്കേതിക സ്ഥാപനങ്ങള്‍, പരിശീലനസ്ഥാപനങ്ങള്‍, ചലച്ചിത്ര നിര്‍മ്മാണകമ്പ‌നികള്‍ എന്നിവയ്ക്കും സ്വതന്ത്ര സോണില്‍ ഇടമുണ്ടാകും. മാധ്യമമേഖലയിലും വിദേശ മൂലധനം കൊണ്ടുവരലും നീക്കത്തിന്‍റെ ലക്ഷ്യമാണ്.

Full View

ലോകകപ്പ് ഫുട്ബോള്‍, ലോക് അത്‍ലറ്റിക് മീറ്റ് ഉള്‍പ്പെടെയുള്ള മുന്നില്‍ കണ്ടു കൂടിയാണ് ഖത്തറിന്‍റെ തീരുമാനം. ശൂറാ കൌണ്‍സിലിന്‍റെ പരിഗണനയ്ക് കൈമാറിയ കരട് നിയമം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും പ്രാബല്യത്തില്‍ വരിക.

Tags:    

Similar News