രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നത് ഇന്ത്യക്ക് വെല്ലുവിളിയാണെന്ന് ഖത്തര്‍ നാഷണല്‍ ബാങ്കിന്റെ റിപ്പോര്‍ട്ട്

Update: 2018-10-22 18:37 GMT
Advertising

രാജ്യാന്തര വിപണിയില്‍ എണ്ണ വില ഉയരുന്നത് ഇന്ത്യക്ക് വെല്ലുവിളിയാണെന്ന് ഖത്തര്‍ നാഷണല്‍ ബാങ്കിന്‍റെ റിപ്പോര്‍ട്ട്. ഉയര്‍ന്ന ഇന്ധന വില ഇന്ത്യയുടെ സ്വകാര്യ മേഖലയില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കും. ഏഷ്യന്‍ മേഖലയില്‍ ഇന്ത്യക്കൊപ്പം ഫിലിപ്പൈന്‍സും വലിയ പ്രതിസന്ധി നേരിടുമെന്നും റിപ്പോര്‍ട്ട് പറയുന്നു

ക്രൂഡ് ഓയില്‍ വില വര്‍ധന ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ കാര്യമായ തകര്‍ച്ചയുണ്ടാക്കുമെന്നാണ് ഖത്തര്‍ നാഷണല്‍ ബാങ്കിന്‍റെ റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. ഇന്ത്യയുടെ മൊത്തം ധനകമ്മിക്ക് തുല്യമാണ് എണ്ണ വ്യാപാര കമ്മി. ഉയരുന്ന ഇന്ധന വില ഒരു പോലെ ഇന്ത്യയിലെ പൊതുമേഖലക്കും സ്വകാര്യമേഖലക്കും തിരിച്ചടിയാകും.

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ തുക സബ്സിഡിയായി നീക്കിവെക്കേണ്ടി വരും. ഇത് കമ്പനികള്‍ക്ക് വലിയ നഷ്ടമുണ്ടാക്കും. മൂഡീസ് റിപ്പോര്‍ട്ട് പ്രകാരം ഇന്ധന സബ്സിഡി 460 കോടി യു.എസ് ഡോളറില്‍ നിന്ന് ഈ വര്‍ഷം 720 കോടി യു.എസ് ഡോളറായി വര്‍ധിക്കുമന്നും ബാങ്ക് പറയുന്നു. ഈ വര്‍ഷം ഇതുവരെ യു.എസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് 10.3 ശതമാനം ഇടിവാണുണ്ടായത്. രാജ്യത്തെ പണപ്പെരുപ്പവും ഉയര്‍ന്ന നിലയിലാണ്.

ഏഷ്യന്‍ മേഖലയില്‍ ഇന്ത്യയെപ്പോലെ തന്നെ ഫിലിപ്പൈന്‍സും വന്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്നും ക്യൂ.എന്‍.ബി പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു. സമ്പദ് വ്യവസ്ഥ ശക്തമായതിനാല്‍ ചൈനയും കൊറിയയും തായ്ലന്‍ഡും പ്രതിസന്ധികളെ തരണം ചെയ്യുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Full View
Tags:    

Similar News