‘റിയൽ ടൈം ഫ്ലൈറ്റ് ട്രാക്കിങ്’ സംവിധാനവുമായി ഖത്തര്‍ എയര്‍വേയ്സ്; പ്രയോജനങ്ങള്‍ ഇവയാണ്...
എല്ലാ ദിവസവും ഖത്തര്‍ എയര്‍വേയ്സ് നടത്തുന്ന അഞ്ഞൂറില്‍പരം സര്‍വീസുകളില്‍ സംവിധാനം ലഭ്യമാകും.
ആഗോള തലത്തിൽ ആദ്യമായി ‘റിയൽ ടൈം ഫ്ലൈറ്റ് ട്രാക്കിങ്’ സംവിധാനമേർപ്പെടുത്തുന്ന വിമാന കമ്പനിയെന്ന നേട്ടവുമായി ഖത്തർ എയർവേയ്‌സ്. ഈ സംവിധാനത്തിലൂടെ ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളുടെ കൃത്യമായ ലൊക്കേഷന്‍ ലോകത്തെവിടെ വെച്ചും അറിയാന്‍ കഴിയും.
എല്ലാ ദിവസവും ഖത്തര്‍ എയര്‍വേയ്സ് നടത്തുന്ന അഞ്ഞൂറില്‍പരം സര്‍വീസുകളില്‍ സംവിധാനം ലഭ്യമാകും. വിമാനങ്ങളുടെ യഥാര്‍ത്ഥ ലൊക്കേഷന്‍ കൃത്യമായ രീതിയില്‍ സൂക്ഷ്മ സെക്കന്‍റുകളുടെ വ്യത്യാസത്തില്‍ അറിയിക്കുന്ന സംവിധാനമാണ് ‘റിയല്‍ ടൈം ഫ്ലൈറ്റ് ട്രാക്കിങ്’. 2016 ലാണ് തങ്ങളുടെ മുഴുവന്‍ വിമാനങ്ങളിലും ഈ സംവിധാനം കൊണ്ടുവരാന്‍ ഖത്തര്‍ എയര്‍വേ്സ് തീരുമാനിച്ചത്.
പ്രഖ്യാപനം കഴിഞ്ഞ് രണ്ട് വര്‍ഷം കൊണ്ട് തന്നെ നേട്ടം കൈവരിച്ചിരിക്കുകയാണ് ഖത്തര്‍ എയര്‍വേയ്സ്. ഈ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ ഏജൻസിയായ ‘ഫ്‌ളൈറ്റ് അവയറു’മായി ചേർന്നാണ് ഖത്തർ എയർവേയ്‌സ് പുതിയ സജ്ജീകരണം ഏർപ്പെടുത്തിയത്. എല്ലാ ദിവസവും ഖത്തര്‍ എയര്‍വേയ്സ് നടത്തുന്ന അഞ്ഞൂറില്‍ പരം സര്‍വീസുകളില്‍ സംവിധാനം ലഭ്യമാകും. ഇതോടെ ഓരോ വിമാനത്തെയും കുറിച്ച് ഓരോ മിനുട്ടിലും പുതുക്കി ക്കൊണ്ടിരിക്കുന്ന തത്സമയ വിവരങ്ങള്‍ ലോകത്തെവിടെയും ലഭ്യമാകും.
ലോകത്ത് ആദ്യമായാണ് ഒരു വിമാന കമ്പനി ഇൗ സൗകര്യം ഏർപ്പെടുത്തുന്നത്. പ്രത്യേക നേട്ടത്തിന് അര്‍ഹരാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബേക്കിര്‍ പറഞ്ഞു.