ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള വിസക്ക് കൂടുതല്‍ നിയന്ത്രണം; ഉത്തരവിറങ്ങി

ഒരുമാസമാണ് പരമാവധി വിസ കാലാവധി. വിസക്ക് അപേക്ഷിക്കുന്നയാള്‍ക്ക് നിര്‍ബന്ധമായും ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാവണം.

Update: 2018-11-08 02:28 GMT
Advertising

ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള ഓണ്‍ അറൈവല്‍ വിസക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള ഉത്തരവ് പുറത്തിറങ്ങി. ഒരുമാസമാണ് പരമാവധി വിസ കാലാവധി. യാത്രക്കാരന് നിര്‍ബന്ധമായും ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാവണം. വിസ അപേക്ഷിക്കാന്‍ ആറ് മാസം കാലാവധിയുള്ള പാസ്പോര്‍ട്ട്, ഹോട്ടല്‍ റിസര്‍വേഷന്‍, മടക്കടിക്കറ്റ് രേഖകളും വേണം. അതേസമയം കുടുംബമായി വരികയാണെങ്കില്‍ മുതിര്‍ന്ന അംഗത്തിന് മാത്രം ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായാല്‍ മതി. നിയന്ത്രണം നവംബര്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും.

Full View
Tags:    

Similar News