ഓണ്‍അറൈവല്‍ വിസയില്‍ ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍

ഓണ്‍ അറൈവലില്‍ തങ്ങാനുള്ള കാലാവധി ഇന്ന് മുതല്‍ 30 ദിവസത്തേക്ക് മാത്രം

Update: 2018-11-12 02:23 GMT
Advertising

ഖത്തറിലേക്കുള്ള ഓണ്‍അറൈവല്‍ വിസയില്‍ ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ നിലവില്‍ വന്നു. ഇന്ന് മുതല്‍ 30 ദിവസം മാത്രമെ ഓണ്‍അറൈവലില്‍ ഖത്തറില്‍ തങ്ങാന്‍ കഴിയൂ.

30 ദിവസ കാലാവധിയുള്ള വിസ 30 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുന്നതിനുള്ള സൗകര്യമാണ് ഇല്ലാതായത്. ഖത്തറില്‍ ഇടപാട് നടത്താന്‍ കഴിയാവുന്ന ക്രെഡിറ്റ് കാര്‍ഡ് സ്വന്തം പേരിലുള്ളവര്‍ക്ക് മാത്രമെ വിസ ലഭിക്കുകയുള്ളൂ.

കൂടാതെ ഹോട്ടല്‍ റിസര്‍വേഷന്‍ രേഖയും മടക്കയാത്രാ ടിക്കറ്റും ഹാജരാക്കണം. പാസ്പോര്‍ട്ടിന് ചുരുങ്ങിയത് 6 മാസ കാലാവധിയും വേണം.

Tags:    

Similar News